Saturday, 28 January 2017

Creativity - Unleashing the forces within


(Text From OSHO) : - Creativity is a very paradoxical state of consciousness and being. It is action through inaction. It is what Lao Tzu calls wei-wi-wei. It is allowing something to happen through you. It is not about doing. It is becoming a passage, so that the ‘whole’ can flow through you. It is becoming a hollow bamboo, just a hollow bamboo…!!



Creativity simply means you are in total relaxation. It does not mean inaction. It means relaxation – Because out of relaxation much action will be born. But that will not be your doing. You will be just a vehicle. A song will start coming through you — you are not creator of it, it comes from the beyond. It always come from the beyond.
When you create it, it is just ordinary, mundane. When it comes through you, it has super beauty. It brings something of unknown in it.
When the great poet Coleridge died he left thousands of poems incomplete. Many times in his life, he was asked “Why don’t you complete these poems?” because few poems were missing only one line or two lines. And he would say, “I cannot, I have tried, but when I complete them something goes amiss, something goes wrong. My line never falls in tune with that which has come through me. It remains a stumbling block.”
Nature gives everybody energy which is creative. It becomes destructive when it is obstructed, when no natural flow is allowed. Osho says…!!!
 

മാടമ്പ് കുഞ്ഞുകുട്ടൻ - First Meeting in November 2014


ഇത് എന്റെ അവസാന ജന്മം. പൂർവികർ സഞ്ചരിച്ച വഴിയിലൂടെ ഒരു യാത്ര. ഈ യാത്ര ഒരു പാട് വൈകി പോയി. ഏതോ പൂർവജന്മ ബന്ധം കൊണ്ട് ബന്ധിച്ചപോലെ, ഇന്ന് കാലത്ത് ഞാൻ കിരാലൂർ മാട്മ്പിന്റെ മന ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. കാറ് മനയുടെ പുറത്തു പാർക്ക് ചെയ്തു. പതുക്കെ മനയുടെ കളപുര വാതിൽ ലക്ഷ്യമാക്കി നടന്നു. എന്റെ വേഷം ഒരു കാവി മുണ്ട്. ഒരു ആഷ് ഷർട്ട്‌. മനയുടെ പടിവാതിലിൽ തറയിൽ തൊട്ടു നമസ്കരിച്ചു. ഞാൻ വലത്ത് കാൽ അകത്തേക്ക് വെച്ചു. മുറ്റത്ത്‌ മുട്ടി മുട്ടി നടന്നു സല്ലപിച്ചു കൊണ്ടിരുന്ന ഒരു പാട് പക്ഷികൾ ഒരേ സമയം ആകാശത്തേക്ക് പറന്നുയുർന്നു. സിനിമ തീയറ്റർ ആയിരുന്നെങ്കിൽ ഡോൾബി ശബ്ദത്തിൽ പക്ഷികളുടെ ചിറകടി കേൾക്കാമായിരുന്നു. രാജാവിനെ പോലെ ഇരുന്നു പത്രം വായിച്ചുകൊണ്ടിരുന്ന മാടമ്പ് സൌമ്യതയോടെ പതുക്കെ തല ഉയർത്തി നോക്കി.

ഞാൻ പതുക്കെ നടന്നടുത്തു. എന്റെ കയ്യിൽ കരുതിയ പുസ്തകം കൊടുത്തു പറഞ്ഞു.

"ഇത് തരാൻ വന്നതാ... ഞാൻ ആദ്യമായി എഴുതിയ നോവലാ."

ഭയത്തോടെ മാറി നിന്ന് ആനയെ കാണുന്ന കൌതുകത്തോടെ ഞാൻ അദ്ദേഹത്തെ നോക്കി നിന്നു.

"ഇവിടെ കയറി ഇരിക്കാം...."

ഞാൻ പതുക്കെ ഒരു കൊച്ചു കുട്ടിയെ പോലെ അവിടെ കയറി ഇരുന്നു. പിന്നെ ഒരു 20 മിനിറ്റ് സമയം, മാടമ്പിൻ മനയിൽ. ഞങ്ങൾ പല വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. ഒരു കാര്യം ഉറപ്പാണ്. എന്റെ പൂർവീകരുടെ എന്തോ ഒരു തരം ഊര്ജം അവിടെയുണ്ട്. അത് വീണ്ടും എന്നെ അങ്ങോട്ട്‌ ക്ഷണിക്കുന്നുണ്ട്‌. മാടമ്പ് എന്നെ ക്ഷണിച്ചു.

"ഇടക്ക് ഇടക്ക് ഇവിടെ വരാം." ഞാൻ പറഞ്ഞു "വരാൻ വൈകി… "    

ചെങ്കൊടി ജോൺ


ശനിയാഴ്ച നാട്ടിൽ ചെന്നപ്പോൾ, 70 വയസിൽ മീതെയുള്ള ഒരു വ്യക്തിയുമായി ഞാൻ ഒരു മണിക്കൂർ സംസാരിച്ചിരിന്നു. കൂടുതലും മണ്ണിനെ കുറിച്ചും കൃഷിയെ കുറിച്ചുമായിരുന്നു. എന്റെ ആദ്യ നോവലിലെ ചെങ്കൊടി ജോൺ എന്റെ മുന്നിൽ വന്നിരിക്കുന്നു. സത്യത്തിൽ ഇങ്ങനെ ഒരു വ്യക്തി എന്റെ വീടിന്റെ അടുത്ത് ജീവിച്ചിരിപ്പുണ്ട് എന്നത് രസകരമായി തോന്നി. ഇദ്ദേഹത്തെ മനസ്സിൽ കണ്ടല്ല ഞാൻ എഴുതിയത്. ഡാമിൽ നിന്നും വെള്ളം കൃഷിഭൂമിയിൽ എത്തുമ്പോൾ അതിൽ വിഷം എങ്ങനെ കലരുന്നു എന്ന് അദ്ദേഹം എനിക്ക് മനസിലാക്കി തന്നു. നൂറു ശതമാനം ജൈവകൃഷി ഇന്ന് സാധ്യമല്ലെന്നും , മണ്ണിന്റെ പി. എഛ് വാല്യൂ കുറഞ്ഞത് എങ്ങിനെയെന്നും, മണ്ണിനടിയിലൂടെ വെള്ളത്തിന്റെ സഞ്ചാരത്തിന്റെ കുറിച്ചും സംസാരിച്ചു. ഞാൻ ആദ്യമായി ചെങ്കൊടി ജോണിനെ നേരിൽ കണ്ടു....അദ്ദേഹത്തിനെ അറിവിനെ മുണ്ടൂർ പ്രദേശത്തുള്ള വ്യക്തികൾ ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് മനസ്സിൽ അടക്കം പറഞ്ഞു അവിടെ നിന്ന് വിട പറഞ്ഞു. ഒരു പക്ഷേ കേരളത്തിലെ എല്ലാ പഞ്ചായത്തിലും കാണും ഇങ്ങനെ ഒരാളെങ്കിലും...ഏറ്റവും കുറഞ്ഞത് ജില്ലയിൽ ഒരാളെങ്കിലും ഉണ്ടാകാം...ഉണ്ടായിരുന്നെങ്കിൽ...!!! എന്റെ ഭാഷയിൽ ഇദ്ദേഹമാണ് "അൾട്രാ മോഡേൺ". ഇന്നലെ കിട്ടിയ വാക്കാണ്..

കലാഭവൻ സലിം


2015 നവംബർ - എന്റെ ആദ്യ പുസ്തകത്തിന്റെ ഒരു കോപ്പി സമ്മാനിക്കുന്നതിന് വേണ്ടി സലിംക്കയെ കാണാൻ പോയി. ഒരു ചെറിയ കൂടിക്കാഴ്ച. 
കലാഭവൻ സലിം (സലിം പറവട്ടാനി). ജയറാം പോയതിനു ശേഷം കലഭവനെ ഒന്നര വർഷം നയിച്ചു. ഓർമ്മ ശരിയാണെങ്കിൽ 1990-1991 വർഷങ്ങളിൽ. പിന്നീട് തൃശ്ശൂർ കേന്ദ്രമാക്കി മിമിക്സ് ട്രൂപ്  പ്രവർത്തനം. ഏഴോ എട്ടോ തവണ മാത്രമാണ് അദ്ദേഹത്തിന്റെ കൂടെ ഞാൻ സ്റ്റേജിൽ കളിച്ചിട്ടുള്ളത്. അദ്ദേഹം തനിക്കു അവസരം തന്നിട്ടുണ്ട് എന്നതാണ് കൂടുതൽ ശരി. ഒരു പക്ഷെ സലിംക്ക 35 വർഷത്തിനുള്ളിൽ 5000-ത്തിൽ അതികം സ്റ്റേജ് കളിച്ചിട്ടുണ്ടാകണം....എന്റെ ഊഹമാണ്. 
ഏതായലും അദ്ദേഹത്തെ തേടി ഞാൻ ഇറങ്ങി.... ആദ്യം പറവട്ടാനി സെന്റര്... രണ്ടു കടകളിൽ ചോദിച്ചു... പിന്നെ കാളത്തോട് പള്ളിയിൽ... അവിടെ നിന്നും മണ്ണുത്തി കഴിഞ്ഞു, മുല്ലക്കര സെന്ററിൽ... അവിടെ പള്ളിയിൽ... ഒരു റഫീക്ക്... സലിമിന്റെ സഹോദരൻ ഷാജഹാന്റെ ഫോണ്‍ നമ്പർ  തന്നു... 2 തവണ വിളിച്ചു നോക്കി.... ഔട്ട്‌ ഓഫ് റീച് ....ഇനി എന്ത് ചെയ്യും....വീട് കണ്ടുപിടിക്കണോ തിരിച്ചു പോകണമോ....ചിന്തയിൽ മുഴുകി....ഒന്ന് കൂടി വിളിച്ചു....സലിംക്ക ഫോണ്‍ എടുത്തു... വെള്ളയാണി കാർഷിക കോളേജ് ഗേറ്റിൽ കാണാം എന്ന് പറഞ്ഞു. അവിടെയെത്തി, കാറിൽ നിന്നിറങ്ങി... അദ്ദേഹം ആഴത്തിൽ തന്റെ മുഖത്തേക്ക് നോക്കി...പക്ഷേ  മനസിലായില്ല. 

"ഞാൻ പറഞ്ഞു 14 വർഷം മുമ്പ് നമ്മൾ ചില സ്റ്റേജുകളിൽ ഒരുമിച്ചു കളിച്ചിട്ടുണ്ട്.... എന്റെ വീട് മുണ്ടൂർ .." 

"എനിക്ക് സാധാരണ മറവി സംഭവിക്കാറില്ല ...ഇത് എനിക്ക് പിടി കിട്ടുന്നില്ല ..." സലിംക്ക വിഷമത്തോടെ പറഞ്ഞു.  

"പേടിക്കേണ്ട ...എന്റെ രൂപം വല്ലാതെ മാറിയിട്ടുണ്ട്...ഒപ്പം പഠിച്ചവരും തിരിച്ചറിയാറില്ല....."
 
"എന്നാലും..." സലിംക്ക വിഷമത്തിൽ തന്നെ തുടർന്നു.  

ഞാൻ സ്റ്റേജിൽ ചെയ്യാറുള്ള ചില പ്രത്യേക പരിപാടികൾ പറഞ്ഞു.... ഉടനെ സലിംക്ക ചിരി തുടങ്ങി. 

"ആഹ....ആഹ....എന്താ ഈ കാണുന്നത്..?" 

സമയം അതികം പാഴാക്കാതെ ...ഞാൻ എന്റെ പുസ്തകം അദ്ദേഹത്തിന് സമ്മാനിച്ചു ..."എന്റെ ഗുരു ദക്ഷിണയാണ്...."

പുസ്തകം വാങ്ങിക്കുമ്പോൾ..അദ്ദേഹം വീണ്ടും എന്റെ മുഖത്തേക്ക് നോക്കി ഇത്തവണ ഒരു ട്രാന്സിൽ ആണെന്ന് തോന്നിക്കും വിധം സലിംക്ക  പരിസരം മറന്നു... ഞാൻ എന്താ ഈ കാണുന്നത്....ഇത് നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ..."  

ഞാൻ പുഞ്ചിരിച്ചു.... 

"അല്ല.... എനിക്ക് ഇത് ആദ്യ അനുഭവം ആണ്....ഇത് എല്ലാവർക്കും ചെയ്യാൻ കഴിയില്ല ..." സലിംക്ക ആഹ്ലാദത്തോടെ പറഞ്ഞു.  

ഞാൻ വീണ്ടും പുഞ്ചിരിച്ചു ... 

"എഴുതാൻ പലർക്കും പറ്റും... ലിറ്ററേച്ചറിനെ കുറിച്ചല്ല ഞാൻ പറയുന്നത്.... നിങ്ങളുടെ കണ്ണുകൾ....എന്റെ ആദ്യ അനുഭവം ആണ് ...നിങ്ങളുടെ കണ്ണുകൾ ആണ് നിങ്ങളെ ഇവിടെ എത്തിച്ചത് ....എന്താ കാഴ്ചകൾ അല്ലേ ....പ്രകൃതി എന്തൊരു അത്ഭുദം അല്ലേ? നിങ്ങൾ ശരിക്കും ഒരു സ്വതന്ത്രനായ മനുഷ്യൻ ആയിരിക്കണം?"

Monday, 23 January 2017

ഭാര്യയുടെ ബഹുമാനവും സുഹൃത്തിന്റെ 60 വർഷം പഴക്കമുള്ള സംശയവും


പണ്ട് പണ്ടൊരു കാലത്തു പന്ത് കളിച്ചു ഒരുപാട് ട്രോഫികൾ പപ്പയ്ക്ക് കിട്ടിയിട്ടുണ്ടെന്ന് മമ്മി പറഞ്ഞു കേട്ടിട്ടുണ്ട്. പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോസ് കണ്ടിട്ടുള്ളതുകൊണ്ട് ഞങ്ങൾ മക്കൾക്ക് ഒരു പരിധിവരെ അത് വിശ്വാസമായിരുന്നു. എങ്കിലും ചില സമയങ്ങളിൽ ഭാര്യക്ക് ഭർത്താവിനോടുള്ള ബഹുമാനക്കൂടുതൽകൊണ്ട് പറയുന്നതാണെന്ന് തോന്നാറുണ്ട്. ഞങ്ങൾ അതൊക്കെ ഗുണ്ടാണെന്നു പറഞ്ഞു ചൊടിപ്പിക്കുമ്പോൾ പപ്പയ്ക്ക് കിട്ടിയ പൊടിപിടിച്ച നൂറിലധികം പഴയ സെർട്ടിഫിക്കറ്റുകൾ പുറത്തെടുത്തു കുട്ടികളായ ഞങ്ങളെ ഭയപ്പെടുത്തും... എന്നാൽ  ട്രോഫികൾ എവിടെയെന്നതായി ഞങ്ങളുടെ അടുത്ത സംശയം. "ആകെ ഒരു ട്രോഫി മാത്രമേ ഷോകേസിൽ കണ്ടിട്ടുള്ളൂ...ബാക്കി എവിടെ?"  ഞങ്ങളുടെ ഈ സംശയത്തിന് മമ്മി പറഞ്ഞ മറുപടി കിട്ടിയ ട്രോഫികൾ വെക്കാൻ സ്ഥലമില്ലാതെ മറ്റു ടൂര്ണമെന്റുകൾക്കു സംഭാവന ചെയ്തുവെന്നാണ്. ഏതായാലും ബാക്കിയുള്ള ഒരു ട്രോഫി വെച്ചാണ് മമ്മി ഞങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നത്. പത്താം ക്ലാസ്സു വരെ എനിക്ക് ഒരു ട്രോഫിയും കിട്ടിയില്ല എന്നത് അക്കാലത്തു ഒരു വലിയ ദുഃഖമായിരുന്നു. എങ്കിലും പപ്പയുടെ ഒരു മുഷിഞ്ഞ ട്രോഫിവെച്ച് ഒരുപാടുകാലം ഞങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നത് ജീവിതത്തെ മുന്നോട്ട് നയിക്കുന്ന വലിയ ദർശനമായിട്ടാണ് വളർന്നു വന്നപ്പോൾ ഞാൻ പിന്നീട് വീക്ഷിച്ചത്.

ഇനി കാര്യത്തിലേക്കു കടക്കാം. ഇത് അടുത്ത കാലത്തു പപ്പാ പറഞ്ഞു കേട്ട കഥയാണ്. കുടുംബ സുഹൃത്തുക്കളുടെ സംഗമത്തിൽ ജോയ് മാഷിനെ കുറിച്ച് (Rtd Prof St. Thomas College) അത് വരെ അവിടെ ആർക്കും അറിയാത്ത ഒരു കാര്യം പപ്പാ പറഞ്ഞു. ജോയ്മാഷ് ചെറുപ്പകാലത്ത് ആ പഞ്ചായത്തിലെ ഏറ്റവും നല്ല ഗോൾ കീപ്പർ ആയിരുന്നുവെന്നാണ് ആ വെളിപ്പെടുത്തൽ. 76 വയസ്സ് പ്രായമുള്ള ഒരു വ്യക്തിയുടെ കഴിഞ്ഞ 20 വർഷത്തെ സുഹൃത്തുക്കൾക്ക് അറിയാത്ത ഒരു രഹസ്യം പപ്പാ പുറത്തു വിട്ടു. എല്ലാവരും അത്ഭുതപ്പെട്ടു. ജോയ്‌മാഷ് ആഹ്ലാദത്തോടെ പഴയ കാര്യങ്ങൾ അയവിറക്കാൻ തുടങ്ങി. മാഷിന്റെ ഒരു പഴയ സംശയം പൊടി തട്ടിയെടുത്തത് അന്നാണ്. അവർക്ക് പതിനാറോ പതിനേഴോ വയസ് പ്രായമുള്ളപ്പോൾ ബൂട്ട്സ് ഇട്ടു പന്ത് കളിച്ചിരുന്ന രണ്ടു പേര് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. സമ്പന്ന കുടുംബങ്ങളിലുള്ള  കുട്ടികൾക്ക് പോലും അന്ന് ബൂട്ട്സ് ഉണ്ടായിരുന്നില്ല. ഇന്ത്യൻ ടീം ബൂട്സ് ഇടാതെയാണ് അക്കാലത്ത് ഒളിംപിക്‌സ് ഫുട്ബാൾ കളിച്ചത്‌.

എവിടെ നിന്നെങ്കിലും പപ്പ 'ഒപ്പിച്ചു' എടുത്തായിരിക്കും എന്നാണ് ജോയ് മാഷ് അന്ന് കരുതിയത്. 60 വർഷം പഴക്കമുള്ള ആ സംശയം തീർത്തത് 3 മാസം മുമ്പാണ്. പന്തുകളിയോടുള്ള പ്രാന്തുകൊണ്ട്, പപ്പയുടെ വാശി സഹിക്കാൻ കഴിയാതെ ആക്കാലത്തു (1958-60 )  8 രൂപ വിലയുള്ള ബൂട്സ് പപ്പയുടെ അമ്മ വാങ്ങി കൊടുത്തുവെന്നാണ് പപ്പ പറഞ്ഞ മറുപടി. എല്ലാവരുടെയും സംശയവും പ്രശ്നവും ആ എട്ടു രൂപ തന്നെയാണ്. എങ്ങനെ എട്ട് രൂപ ബൂട്സിനു വേണ്ടി 'അമ്മ അന്ന് കൊടുത്തു. എങ്ങനെ അമ്മയെ പറഞ്ഞു സമ്മതിപ്പിച്ചു ?  8 രൂപ എന്ന പ്രശ്നത്തെ പപ്പാ മറികടന്നതു, പറമ്പിൽ പണി ചെയ്തു കൊണ്ടായിരുന്നു. പറമ്പു പണിക്കാർക്ക് കൊടുക്കുന്ന കൂലി തനിക്കും വേണം എന്നതായിരുന്നു പപ്പയുടെ ഡിമാൻഡ്. അന്ന് ബൂട്സിനു വേണ്ടി വാശിപിടിച്ചു പറമ്പിൽ പണിക്കാർക്കൊപ്പം പണിയെടുത്ത വ്യക്തി ബ്രസിലീലിൽ ജനിച്ചിരുന്നെങ്കിൽ, 30 വർഷം ജോലി ചെയ്ത KSEB-ക്ക് ഒരു നഷ്ടവും സംഭവിക്കില്ലായിരുന്നുവെന്നാണ് എന്റെ ഒരു ഇത്....      

Wednesday, 18 January 2017

ആന്ദ്രേ അഗാസി


നാലിലോ അഞ്ചിലോ പഠിക്കുമ്പോഴാകണം ടെന്നീസ് കാണാൻ തുടങ്ങിയത്. സ്വീഡന്റെ വിലാൻഡർ ഇന്ത്യയിൽ വന്നു ഡേവിസ് കപ്പിൽ രമേശ് കൃഷ്ണനുമായി മത്സരിക്കുന്ന കളികൾ ആയിരിക്കണം തുടക്കം. കളി ജയിക്കുന്നതിനും ഉപരിയായി വിലണ്ടറിൽ എന്തോ ഒരു പ്രത്യേകത ഉണ്ടെന്നു തോന്നിയിരുന്നു. ഒരു വർഷത്തിന് ശേഷം അയാൾ ലോക ഒന്നാം നമ്പർ പദവിയിൽ എത്തുന്നതും ശ്രദ്ധിച്ചു. അതിനിടയിൽ എപ്പോഴോ ആണ് അന്നത്തെ സൂപ്പർ താരം ഇവാൻ ലെൻഡൽ - ആന്ദ്രേ അഗാസി മത്സരം ടീവിയിൽ കാണുന്നത്. വർഷം 1987 നും - 1989 നും ഇടയിൽ ആയിരിക്കണം. അഞ്ചു സെറ്റ് നീണ്ടു നിന്ന മത്സരത്തിൽ ഇവാൻ ലെൻഡിൽ കോർട്ടിന്റെ രണ്ടു വശത്തേക്കും ഓടി തളരുന്നത് ഞാൻ വീക്ഷിച്ചു. സ്വർണ്ണമുടി നീട്ടി വളർത്തിയ, എന്തോ ഒരു കുസൃതി ഒളിപ്പിച്ചു വെച്ചിട്ടുള്ള മുഖം എന്റെ തലക്കുള്ളിൽ കളിയോടുള്ള ആരാധന വർദ്ധിപ്പിച്ചു. ടൂര്ണമെന്റുകൾ ജയിക്കാത്ത സബാറ്റിനിയോടുള്ള ഇഷ്ടം അവർ അര്ജന്റീനകാരിയാണ് എന്നത് മാത്രമായിരുന്നു. അത് മറഡോണയോടുള്ള ഇഷ്ടം. അഗാസി എല്ലാ കളിയും ജയിക്കുന്നതു ചിന്തിച്ചു കൊണ്ടാണ് ആ കാലത്തു ടെന്നിസിനെ ഇഷ്ടപ്പെട്ടത്. ഒരുപാട് കാലം ടെന്നീസ് രംഗത്ത് സജീവമായിരുന്ന അദ്ദേഹം പവർ സെർവിനെ ആശ്രയിച്ചല്ല കളിച്ചിരുന്നത്. ബേസ് ലൈനിൽ നിന്ന് കളിക്കുക എന്നതാണ് അയാളുടെ ശൈലി. അതുകൊണ്ടു തന്നെ പവർ സെർവ് കളിച്ചിരുന്ന സാംപ്രസിനെ തോൽപ്പിക്കുക ദുഷ്ക്കരമായിരുന്നു. അഗാസിയോടുള്ള ഇഷ്ടം മൂത്ത് സ്വന്തം ബാഡ്മിന്റൺ ബാറ്റ് ഉപയോഗിച്ചു ടെന്നീസ് കളിക്കുന്നതായായി ഭാവിച്ചു, സ്വയം അഗാസിയായി ഭാവിച്ചു എല്ലാ കളിയും അഗാസി  ജയിക്കുന്നതായി ഞാൻ ഭാവനയിൽ കാണാറുണ്ട്. ആ കാലഘട്ടത്തിലെ ഒരു പ്രാന്ത്…!!!

Sunday, 15 January 2017

സംസ്കാരം നേരിടുന്ന വെല്ലുവിളികൾ


വടക്കാഞ്ചേരി എങ്കക്കാട് എന്ന ഗ്രാമത്തിൽ നിറച്ചാർത്ത്-2017 എന്ന പരിപാടിയിൽ സംസ്‍കാരം നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാറിൽ പങ്കെടുക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് എന്തെങ്കിലും എഴുതണം എന്ന ആഗ്രഹ പൂർത്തീകരണത്തിനായി മാത്രം എഴുതിയ വരികൾ.

എന്താണ് സംസ്കാരം എന്ന് നിർവചിക്കാതെ അതിനെ കുറിച്ച് എഴുതുകയോ പറയുകയോ ബുദ്ധിമുട്ടാണ്. സംസ്കൃത പദമായ സംസ്കാര എന്ന വാക്കിൽ നിന്നാണ് സംസ്‍കാരം മലയാളത്തിൽ എത്തിയത്. സംസ്‍കാരം എന്ന സംസ്‌കൃത പദത്തിന് 'കൂടിചേർന്ന'  അല്ലെങ്കിൽ 'അടങ്ങിയ'  എന്ന അർത്ഥമാണുള്ളത്. അതായത് വിവിധ ചിന്തകളുടെ, രീതികളുടെ, വിശ്വാസങ്ങളുടെ, മൂല്യബോധങ്ങളുടെ കൂടിച്ചേരൽ. എല്ലാം അടങ്ങിയത് എന്ന അർത്ഥം അങ്ങനെ രൂപപ്പെട്ടു. 

 പുരാതന റോമൻ പ്രഭാഷകൻ സിസെറോ "Cultivation of soul" എന്ന ആശയത്തെ കുറിച്ച് സംസാരിച്ചാണ് ഇംഗ്ലീഷിൽ "culture" എന്ന വാക്ക് ഉണ്ടായത്. അറിവും, വിശ്വാസവും, കലയും, മൂല്യങ്ങളും, നിയമങ്ങളും, മനുഷ്യൻ സ്വായത്തമാക്കിയിട്ടുള്ള മറ്റു കഴിവുകളും ജീവിത രീതികളും കൂടിചേർന്ന് മനുഷ്യന് ചുറ്റും വലിയ ഒരു സ്വഭാവ വളയം രൂപപ്പെടുത്തും. ആ വളയത്തിന്റെ പ്രഭാവത്താൽ മനുഷ്യന്റെയും സമൂഹത്തിന്റെയും സ്വഭാവം രൂപീകരിക്കപ്പെടും. അതിനനുസരിച്ചു അവനും സമൂഹവും പെരുമാറും. അത് കാണുമ്പോൾ നമ്മൾ പറയും, അത് അയാളുടെ സംസ്കാരമാണ്. സമൂഹത്തിന്റെ സംസ്കാരമാണ്. അവിടെയും "put together"  എന്ന വാക്കും "cultivate", കൃഷി ചെയ്യുക എന്ന അർത്ഥവും കൂടിചേർന്നിട്ടുണ്ട്. നല്ലതിനെ കൃഷി ചെയ്യുക എന്ന ഒരു ചിന്തയിലേക്ക് അത് നമ്മളെ നയിക്കും.

അങ്ങനെയായിരിക്കണം പുതിയ ഒരു അർത്ഥം ആ വാക്കിനുണ്ടായത്. സംസ്കരിക്കുക എന്ന പദത്തിന് നവീകരിക്കുക ശുദ്ധിയാക്കിയെടുക്കുക എന്ന അർത്ഥത്തിലേക്കു ഇങ്ങനെ രൂപാന്തരം സംഭവിച്ചതാവണം. സംസ്കാരം തന്നെ സംസ്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടുത്ത ചോദ്യം എന്താണ് സംസ്കരിക്കേണ്ടത്? ആരാണ് സംസ്കരിക്കേണ്ടത്? എങ്ങിനെയാണ് സംസ്കരിക്കേണ്ടത്? പലതിന്റെയും ആകെതുകയാണ് സംസ്‍കാരം. അതുകൊണ്ടു തന്നെ എല്ലാ മേഖലയിലും നവീകരണം ആവശ്യമാണ്. എവിടെ തുടങ്ങും എന്നതാണ് അടുത്ത് ചോദ്യം. ഇവിടെയാണ് ഭൂമിയെ കണ്ണാടിയായും, സ്വയം കണ്ണാടിയായും ആദ്യം പ്രവർത്തിക്കേണ്ട കലാസാഹിത്യ രംഗത്തെ പ്രവർത്തകരും മാധ്യമ പ്രവർത്തകരും വളരെയധികം ജാഗ്രത കാണിക്കേണ്ടത്. 

നല്ല കാഴ്ചകളും നല്ല ചിന്തകളും നവീകരണ ശക്തിയായ നല്ല വാക്കുകൾ സൃഷ്ടിക്കുന്നു. തിരിച്ചും നല്ല വാക്കുകൾ നല്ല കാഴ്ചകളും നല്ല ചിന്തകളും ഉണ്ടാക്കുന്നു. നല്ല ചിന്തകൾ നല്ല വാക്കുകളും നല്ല കാഴ്ചകളും തന്നു കൊണ്ടിരിക്കുന്നു. ഇങ്ങനെ പരസ്പരപൂരകങ്ങളായ എന്നാൽ എളുപ്പം മനസിലാക്കാൻ കഴിയാത്ത ഒരു ബർമുഡ ത്രികോണമാണ് ഈ ലോകം. മാധ്യമങ്ങളിൽ പലപ്പോഴും വ്യക്തിപരമായി ചെളിവാരിയെറിയുന്നതു നമ്മൾ കണ്ടിട്ടുണ്ട്. കഥകളിലും സിനിമകളിലും അസഭ്യ ഭാഷ ഉപയോഗിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ജീവിതത്തിൽ നിന്നും പകർത്തിയെഴുതുന്നു എന്നാണ് അതിനുള്ള ന്യായീകരണം. പത്രങ്ങളുടെ ആദ്യ പേജെങ്കിലും മൂല്യബോധത്തോടെ വായിക്കാൻ കഴിയണമെന്നത് നമ്മുടെ ആഗ്രഹമാണ്. അങ്ങനെ കഴിയുന്നുണ്ടോ എന്ന ചോദ്യം നമ്മൾ സ്വയം ചോദിക്കേണ്ടതാണ്. ആരാണ് മൂല്യബോധം തീരുമാനിക്കുന്നത് എന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി…! 

കഴിഞ്ഞ 2000 വർഷം എടുത്താൽ പലതരം അധിനിവേശങ്ങൾ നമ്മുടെ സംസ്കാരത്തെയും മൂല്യബോധത്തെയും പുനർനിർവചനം നടത്തിയിട്ടുണ്ട്. കൊളോണിയലിസം പല രാജ്യങ്ങളിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത് ലിബറലിസം അല്ലെങ്കിൽ ആവിഷ്കാര സ്വാതന്ത്ര്യം ആയി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അധിനിവേശത്തെ സ്വീകരിച്ചു അതിന്റെ നിറങ്ങളിൽ അത്തരം സ്വാധീനത്തിന്റെ അടിമകളായി മാറിയവരുണ്ട്. അതിനെ സംശയത്തോടെ വീക്ഷിക്കുന്നവരുണ്ട്. അതിന്റെ സ്വാധീന ചുറ്റുപാടുകൾ എന്ന യാഥാർത്ഥ്യത്തിൽ ജീവിക്കുമ്പോഴും അതിന്റെ ശരി തെറ്റുകളെ കൃത്യമായി വേർതിരിച്ചു കാണുന്നവരുണ്ട്. അങ്ങനെ കാണുമ്പോൾ അതിനെ അസഹിഷ്ണതയോടെ വീക്ഷിക്കുന്നവരുമുണ്ട്. അതുപോലെ തന്നെ സാംസ്കാരിക പ്രവർത്തകർ തന്നെ ഇത്തരം അടിമത്തബോധത്തിലേക്ക് ഒരു യുക്തിയുമില്ലാതെ എത്തിപ്പെടുന്നു എന്നത് വേദനയോടെ കാണുന്നവരുമുണ്ട്.

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...