After Ayan
Rands Famous Novel ‘The Fountain head’, the word Individualism at times is
interpreted as extreme egotic anarchy. This is not true. Individualism is also
associated with artistic interests and lifestyles where there is a tendency
towards self-creation and experimentation as opposed to tradition or popular
mass opinions and behaviors as so also with humanist philosophical positions
and ethics. Such a vision could be part of a collective vision with right
collaborators. Hence for them collectivism is not against individualism. It is
about fitting individuals in right collections probably…!!!
I use this site to post my short spontaneous articles, short stories, views, my own drafts before publishing, Some articles could be comments on the books I have read. (English and Malayalam). In such notes, it will never be judgements on those books. Please consider these as my own introspections or simple expressions after reading few books. Some posts could be some subjects that may trigger my imagination (english or malayalam). This is not a paid activity from anyone..Thanks Lyons
Monday, 3 July 2017
Sunday, 19 March 2017
വേണു വി ദേശം
വേണു ചേട്ടൻ
ഷെയർ ചെയ്ത ഗസൽ കേട്ടുകൊണ്ടാണ് ഈ ചെറിയ വരികൾ ഞാൻ എഴുതുന്നത്. തൃശൂർക്കാരനായ ഞാൻ ഈ
ദേശം എന്ന സ്ഥലത്തു വന്നു താമസിച്ചത് വളരെ വലിയ നിയോഗമായി മാത്രമേ കാണാൻ
കഴിയുള്ളു. എൻ കെ ദേശത്തെ സാറിനെ കുറിച്ച്
ഇതിനു മുമ്പ് എഴുതിയിരുന്നു. ഇന്ന് മറ്റൊരു കലാകാരനെ കുറിച്ച് എഴുതട്ടെ; വേണു വി ദേശം: മലയാള സാഹിത്യ ലോകത്ത് തന്റേതായ വ്യക്തിമുദ്ര
പതിപ്പിച്ച മറ്റൊരു എഴുത്തുകാരൻ. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ലിയോ ഗ്രീൻബുക്ക്സ്
പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടോൾസ്റ്റോയിയുടെ ജീവിത കഥയെ ആസ്പദമാക്കി രചിക്കപ്പെട്ട പ്രിയപ്പെട്ട ലിയോ ഹൃദ്യമായ ഒരു വായന അനുഭവമാണ്. കുടുംബത്തിന്റെയും ശിഷ്യന്റെയും വീക്ഷണത്തിൽ ടോൾസ്റ്റോയ് പുനർജനിക്കുന്നു. ദസ്തയവ്സ്കിയുടെ നിരവധി രചനകൾ അദ്ദേഹം മലയാളത്തിലേക്ക്
തർജ്ജമ ചെയ്തിട്ടുണ്ട്. ഈ അടുത്ത കാലത്താണ് ഞാൻ അദ്ദേഹത്തിന്റെ തർജ്ജമ വായിക്കുന്നത്. രണ്ടോ മൂന്നോ വട്ടം സംസാരിച്ചിട്ടുണ്ട്. ചില
മനുഷ്യരോട് അധികം സംസാരിക്കേണ്ട കാര്യമില്ല. എല്ലാ അർത്ഥത്തിലും ദസ്തയവ്സ്കിയുടെ
ഹൃദയവുമായി നടക്കുന്ന മനുഷ്യൻ. അദ്ദേഹത്തിന്റെ രൂപവുമുണ്ട്. അടുത്ത ആഴ്ച
അദ്ദേഹത്തിന്റെ പുതിയ തർജ്ജമകൾ പബ്ലിഷിങ് ആണ്. അദ്ദേഹത്തിന്റെ സംഭാഷണത്തിലെ മൃദുലത
എന്നെ വല്ലാതെ ആകർഷിച്ചു. ഞാൻ ഇവിടെ ഇദ്ദേഹത്തെ കുറിച്ച് എഴുതുന്നത്ത് എന്റെ
സുഹൃത്തുക്കൾക്ക് വേണ്ടിയാണ്. കാരണം മലയാള സാഹിത്യ ലോകത്തെ പരിചയമുള്ളവർക്ക് വേണു
ചേട്ടനെ അറിയാം...ദസ്തയവ്സ്കിയെ കണ്ടില്ലെങ്കിലും നമുക്ക് ഇനി വിഷമിക്കേണ്ട. ഗ്രീൻബുക്സ് പബ്ലിഷ് ചെയ്ത മറ്റു ഗ്രന്ഥങ്ങൾ - അജ്ഞാതന്റെ കുറിപ്പുകൾ, തികച്ചും നിർഭാഗ്യകരം,റഷ്യൻ ക്രിസ്തു
Sunday, 5 February 2017
മിമിക്രിയും ചാക്യാർകൂത്തും
ചിരിയാണ്
ആരോഗ്യത്തിനു ഏറ്റവും നല്ലതു എന്ന ചിന്തയിൽ നിന്ന് ഒരു പുതിയ ആരോഗ്യ വിഭാഗം തന്നെ
തുടങ്ങാൻ സാധ്യതയുണ്ടെന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. പല തരം ചിരികളുമുണ്ട്.
പൊട്ടിച്ചിരി, വെറും ചിരി, പരിഹാസ
ചിരി, ഊറി ഊറി ഓർത്തു ഓർത്തു ചിരി അങ്ങനെ പോകുന്നു.
ചാക്യാർ കൂത്ത് ഏറ്റവും നല്ല സാമൂഹിക ആക്ഷേപഹാസ്യ പരിപാടിയായി കേരള സമൂഹം
അംഗീകരിച്ചിരുന്നു. അമ്പലങ്ങളുമായി ബന്ധപ്പെട്ടു നടത്തിയിരുന്ന അത്തരം പരിപാടികൾ
ഏറ്റവും ഉന്നതമായ നിലവാരം പുലർത്തിയിരുന്നു. എന്നാൽ സിനിമ ജനങ്ങളുടെ ഏറ്റവും ആസ്വാദന ആഘോഷ കലയായി മാറിയതോടെ മിമിക്രി എന്ന
കലയും (അടിസ്ഥാന കലരൂപമായി അംഗീകാരം ഇല്ലെങ്കിൽ കൂടി) അതിന്റെ ചുവടു
പിടിച്ചു ഉയർന്നു വന്നു. അത് പിന്നെയും വളർന്നു ചാക്യാർ കൂത്തിന്റെ നല്ല വശങ്ങളും,
സിനിമയും, രാഷ്ട്രീയവും, മിമിക്രിയും
എല്ലാം ചേർന്ന ഒരു ഫ്യൂഷൻ കലയായി മാറുകയും ചെയ്തു. പലപ്പോഴും നിലവാരം ഇല്ലാത്ത
പരിഹാസങ്ങളും വ്യക്തി അധിക്ഷേപങ്ങളും എന്ന
നിലയിലേക്ക് അത് താഴുമ്പോൾ നമ്മളെ വേദനിപ്പിച്ചിട്ടുമുണ്ട്. ഒരു പക്ഷെ അടുത്ത
കാലത്ത് ഞാൻ കണ്ട ഏറ്റവും നല്ല ആക്ഷേപഹാസ്യ പരിപാടിയുടെ ലിങ്ക് താഴെ ചേർക്കുന്നു.
ഇതിലെ പ്രധാന കലാകാരന്റെ പ്രകടനം ലോകോത്തരം തന്നെയാണ്.
Saturday, 28 January 2017
Creativity - Unleashing the forces within
(Text From OSHO) : - Creativity is a very paradoxical state of consciousness and being. It is action through inaction. It is what Lao Tzu calls wei-wi-wei. It is allowing something to happen through you. It is not about doing. It is becoming a passage, so that the ‘whole’ can flow through you. It is becoming a hollow bamboo, just a hollow bamboo…!!
Creativity
simply means you are in total relaxation. It does not mean inaction. It means
relaxation – Because out of relaxation much action will be born. But that will
not be your doing. You will be just a vehicle. A song will start coming through
you — you are not creator of it, it comes from the beyond. It always come from
the beyond.
When you
create it, it is just ordinary, mundane. When it comes through you, it has
super beauty. It brings something of unknown in it.
When the
great poet Coleridge died he left thousands of poems incomplete. Many times in
his life, he was asked “Why don’t you complete these poems?” because few poems
were missing only one line or two lines. And he would say, “I cannot, I have
tried, but when I complete them something goes amiss, something goes wrong. My
line never falls in tune with that which has come through me. It remains a
stumbling block.”
Nature gives
everybody energy which is creative. It becomes destructive when it is
obstructed, when no natural flow is allowed. Osho says…!!!
മാടമ്പ് കുഞ്ഞുകുട്ടൻ - First Meeting in November 2014
ഇത് എന്റെ അവസാന ജന്മം. പൂർവികർ സഞ്ചരിച്ച വഴിയിലൂടെ ഒരു യാത്ര. ഈ യാത്ര ഒരു പാട് വൈകി പോയി. ഏതോ പൂർവജന്മ ബന്ധം കൊണ്ട് ബന്ധിച്ചപോലെ, ഇന്ന് കാലത്ത് ഞാൻ കിരാലൂർ മാട്മ്പിന്റെ മന ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. കാറ് മനയുടെ പുറത്തു പാർക്ക് ചെയ്തു. പതുക്കെ മനയുടെ കളപുര വാതിൽ ലക്ഷ്യമാക്കി നടന്നു. എന്റെ വേഷം ഒരു കാവി മുണ്ട്. ഒരു ആഷ് ഷർട്ട്. മനയുടെ പടിവാതിലിൽ തറയിൽ തൊട്ടു നമസ്കരിച്ചു. ഞാൻ വലത്ത് കാൽ അകത്തേക്ക് വെച്ചു. മുറ്റത്ത് മുട്ടി മുട്ടി നടന്നു സല്ലപിച്ചു കൊണ്ടിരുന്ന ഒരു പാട് പക്ഷികൾ ഒരേ സമയം ആകാശത്തേക്ക് പറന്നുയുർന്നു. സിനിമ തീയറ്റർ ആയിരുന്നെങ്കിൽ ഡോൾബി ശബ്ദത്തിൽ പക്ഷികളുടെ ചിറകടി കേൾക്കാമായിരുന്നു. രാജാവിനെ പോലെ ഇരുന്നു പത്രം വായിച്ചുകൊണ്ടിരുന്ന മാടമ്പ് സൌമ്യതയോടെ പതുക്കെ തല ഉയർത്തി നോക്കി.
ഞാൻ പതുക്കെ
നടന്നടുത്തു. എന്റെ കയ്യിൽ കരുതിയ പുസ്തകം കൊടുത്തു പറഞ്ഞു.
"ഇത് തരാൻ
വന്നതാ... ഞാൻ ആദ്യമായി എഴുതിയ നോവലാ."
ഭയത്തോടെ മാറി
നിന്ന് ആനയെ കാണുന്ന കൌതുകത്തോടെ ഞാൻ അദ്ദേഹത്തെ നോക്കി നിന്നു.
"ഇവിടെ
കയറി ഇരിക്കാം...."
ഞാൻ പതുക്കെ ഒരു
കൊച്ചു കുട്ടിയെ പോലെ അവിടെ കയറി ഇരുന്നു. പിന്നെ ഒരു 20 മിനിറ്റ് സമയം, മാടമ്പിൻ മനയിൽ.
ഞങ്ങൾ പല വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. ഒരു കാര്യം ഉറപ്പാണ്. എന്റെ പൂർവീകരുടെ
എന്തോ ഒരു തരം ഊര്ജം അവിടെയുണ്ട്. അത് വീണ്ടും എന്നെ അങ്ങോട്ട് ക്ഷണിക്കുന്നുണ്ട്.
മാടമ്പ് എന്നെ ക്ഷണിച്ചു.
"ഇടക്ക്
ഇടക്ക് ഇവിടെ വരാം." ഞാൻ പറഞ്ഞു "വരാൻ വൈകി… "
ചെങ്കൊടി ജോൺ
ശനിയാഴ്ച
നാട്ടിൽ ചെന്നപ്പോൾ, 70 വയസിൽ മീതെയുള്ള ഒരു വ്യക്തിയുമായി ഞാൻ ഒരു മണിക്കൂർ
സംസാരിച്ചിരിന്നു. കൂടുതലും മണ്ണിനെ കുറിച്ചും കൃഷിയെ കുറിച്ചുമായിരുന്നു. എന്റെ
ആദ്യ നോവലിലെ ചെങ്കൊടി ജോൺ എന്റെ മുന്നിൽ വന്നിരിക്കുന്നു. സത്യത്തിൽ ഇങ്ങനെ ഒരു
വ്യക്തി എന്റെ വീടിന്റെ അടുത്ത് ജീവിച്ചിരിപ്പുണ്ട് എന്നത് രസകരമായി തോന്നി.
ഇദ്ദേഹത്തെ മനസ്സിൽ കണ്ടല്ല ഞാൻ എഴുതിയത്. ഡാമിൽ നിന്നും വെള്ളം കൃഷിഭൂമിയിൽ
എത്തുമ്പോൾ അതിൽ വിഷം എങ്ങനെ കലരുന്നു എന്ന് അദ്ദേഹം എനിക്ക് മനസിലാക്കി തന്നു.
നൂറു ശതമാനം ജൈവകൃഷി ഇന്ന് സാധ്യമല്ലെന്നും , മണ്ണിന്റെ പി. എഛ് വാല്യൂ കുറഞ്ഞത്
എങ്ങിനെയെന്നും, മണ്ണിനടിയിലൂടെ വെള്ളത്തിന്റെ സഞ്ചാരത്തിന്റെ കുറിച്ചും സംസാരിച്ചു.
ഞാൻ ആദ്യമായി ചെങ്കൊടി ജോണിനെ നേരിൽ കണ്ടു....അദ്ദേഹത്തിനെ അറിവിനെ മുണ്ടൂർ
പ്രദേശത്തുള്ള വ്യക്തികൾ ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് മനസ്സിൽ അടക്കം പറഞ്ഞു അവിടെ
നിന്ന് വിട പറഞ്ഞു. ഒരു പക്ഷേ കേരളത്തിലെ എല്ലാ പഞ്ചായത്തിലും കാണും ഇങ്ങനെ
ഒരാളെങ്കിലും...ഏറ്റവും കുറഞ്ഞത് ജില്ലയിൽ ഒരാളെങ്കിലും
ഉണ്ടാകാം...ഉണ്ടായിരുന്നെങ്കിൽ...!!! എന്റെ ഭാഷയിൽ ഇദ്ദേഹമാണ് "അൾട്രാ
മോഡേൺ". ഇന്നലെ കിട്ടിയ വാക്കാണ്..
കലാഭവൻ സലിം
2015 നവംബർ - എന്റെ ആദ്യ പുസ്തകത്തിന്റെ
ഒരു കോപ്പി സമ്മാനിക്കുന്നതിന് വേണ്ടി സലിംക്കയെ കാണാൻ പോയി. ഒരു ചെറിയ
കൂടിക്കാഴ്ച.
കലാഭവൻ സലിം
(സലിം പറവട്ടാനി). ജയറാം പോയതിനു ശേഷം കലഭവനെ ഒന്നര വർഷം നയിച്ചു. ഓർമ്മ
ശരിയാണെങ്കിൽ 1990-1991 വർഷങ്ങളിൽ. പിന്നീട് തൃശ്ശൂർ കേന്ദ്രമാക്കി മിമിക്സ് ട്രൂപ് പ്രവർത്തനം. ഏഴോ എട്ടോ തവണ മാത്രമാണ്
അദ്ദേഹത്തിന്റെ കൂടെ ഞാൻ സ്റ്റേജിൽ കളിച്ചിട്ടുള്ളത്. അദ്ദേഹം തനിക്കു അവസരം
തന്നിട്ടുണ്ട് എന്നതാണ് കൂടുതൽ ശരി. ഒരു പക്ഷെ സലിംക്ക 35 വർഷത്തിനുള്ളിൽ
5000-ത്തിൽ
അതികം സ്റ്റേജ് കളിച്ചിട്ടുണ്ടാകണം....എന്റെ ഊഹമാണ്.
ഏതായലും
അദ്ദേഹത്തെ തേടി ഞാൻ ഇറങ്ങി.... ആദ്യം പറവട്ടാനി സെന്റര്... രണ്ടു കടകളിൽ
ചോദിച്ചു... പിന്നെ കാളത്തോട് പള്ളിയിൽ... അവിടെ നിന്നും മണ്ണുത്തി കഴിഞ്ഞു, മുല്ലക്കര
സെന്ററിൽ... അവിടെ പള്ളിയിൽ... ഒരു റഫീക്ക്... സലിമിന്റെ സഹോദരൻ ഷാജഹാന്റെ ഫോണ്‍
നമ്പർ തന്നു... 2 തവണ വിളിച്ചു
നോക്കി.... ഔട്ട് ഓഫ് റീച് ....ഇനി എന്ത് ചെയ്യും....വീട് കണ്ടുപിടിക്കണോ
തിരിച്ചു പോകണമോ....ചിന്തയിൽ മുഴുകി....ഒന്ന് കൂടി വിളിച്ചു....സലിംക്ക ഫോണ്‍
എടുത്തു... വെള്ളയാണി കാർഷിക കോളേജ് ഗേറ്റിൽ കാണാം എന്ന് പറഞ്ഞു. അവിടെയെത്തി, കാറിൽ
നിന്നിറങ്ങി... അദ്ദേഹം ആഴത്തിൽ തന്റെ മുഖത്തേക്ക് നോക്കി...പക്ഷേ മനസിലായില്ല.
"ഞാൻ പറഞ്ഞു 14 വർഷം മുമ്പ്
നമ്മൾ ചില സ്റ്റേജുകളിൽ ഒരുമിച്ചു കളിച്ചിട്ടുണ്ട്.... എന്റെ വീട് മുണ്ടൂർ
.."
"എനിക്ക് സാധാരണ മറവി സംഭവിക്കാറില്ല
...ഇത് എനിക്ക് പിടി കിട്ടുന്നില്ല ..." സലിംക്ക വിഷമത്തോടെ പറഞ്ഞു.
"പേടിക്കേണ്ട ...എന്റെ രൂപം വല്ലാതെ
മാറിയിട്ടുണ്ട്...ഒപ്പം പഠിച്ചവരും തിരിച്ചറിയാറില്ല....."
"എന്നാലും..." സലിംക്ക വിഷമത്തിൽ
തന്നെ തുടർന്നു.
ഞാൻ സ്റ്റേജിൽ
ചെയ്യാറുള്ള ചില പ്രത്യേക പരിപാടികൾ പറഞ്ഞു.... ഉടനെ സലിംക്ക ചിരി തുടങ്ങി.
"ആഹ....ആഹ....എന്താ ഈ കാണുന്നത്..?"
സമയം അതികം
പാഴാക്കാതെ ...ഞാൻ എന്റെ പുസ്തകം അദ്ദേഹത്തിന് സമ്മാനിച്ചു ..."എന്റെ ഗുരു
ദക്ഷിണയാണ്...."
പുസ്തകം
വാങ്ങിക്കുമ്പോൾ..അദ്ദേഹം വീണ്ടും എന്റെ മുഖത്തേക്ക് നോക്കി ഇത്തവണ ഒരു ട്രാന്സിൽ
ആണെന്ന് തോന്നിക്കും വിധം സലിംക്ക പരിസരം
മറന്നു... ഞാൻ എന്താ ഈ കാണുന്നത്....ഇത് നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമേ
സംഭവിക്കൂ..."
ഞാൻ
പുഞ്ചിരിച്ചു....
"അല്ല.... എനിക്ക് ഇത് ആദ്യ അനുഭവം
ആണ്....ഇത് എല്ലാവർക്കും ചെയ്യാൻ കഴിയില്ല ..." സലിംക്ക ആഹ്ലാദത്തോടെ പറഞ്ഞു.
ഞാൻ വീണ്ടും
പുഞ്ചിരിച്ചു ...
"എഴുതാൻ പലർക്കും പറ്റും...
ലിറ്ററേച്ചറിനെ കുറിച്ചല്ല ഞാൻ പറയുന്നത്.... നിങ്ങളുടെ കണ്ണുകൾ....എന്റെ ആദ്യ
അനുഭവം ആണ് ...നിങ്ങളുടെ കണ്ണുകൾ ആണ് നിങ്ങളെ ഇവിടെ എത്തിച്ചത് ....എന്താ കാഴ്ചകൾ
അല്ലേ ....പ്രകൃതി എന്തൊരു അത്ഭുദം അല്ലേ? നിങ്ങൾ ശരിക്കും ഒരു സ്വതന്ത്രനായ മനുഷ്യൻ
ആയിരിക്കണം?"
Subscribe to:
Posts (Atom)
ഗോലി സോഡാ
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...
-
When Osho says: “creativity is the greatest rebellion in existence” I have to completely agree with his phrase. You can be creative only...
-
വേണു ചേട്ടൻ ഷെയർ ചെയ്ത ഗസൽ കേട്ടുകൊണ്ടാണ് ഈ ചെറിയ വരികൾ ഞാൻ എഴുതുന്നത്. തൃശൂർക്കാരനായ ഞാൻ ഈ ദേശം എന്ന സ്ഥലത്തു വന്നു താമസിച്ചത് വളരെ വലിയ...
-
ശനിയാഴ്ച നാട്ടിൽ ചെന്നപ്പോൾ , 70 വയസിൽ മീതെയുള്ള ഒരു വ്യക്തിയുമായി ഞാൻ ഒരു മണിക്കൂർ സംസാരിച്ചിരിന്നു. കൂടുതലും മണ്ണിനെ കുറിച്ചും കൃഷിയെ...