സാനുമാഷിന്റെ കർമ്മഗതി എന്ന പുസ്തകം വായിക്കാൻ എടുത്തിട്ട് രണ്ടു മാസമായി. പക്ഷേ, തുടക്കത്തിൽ ഡോക്ടർ പി.വി കൃഷ്ണൻനായരുടെ അവലോകനം വായിച്ചതിനു ശേഷം, ഒരു ചെറിയ പ്രശ്നം ഞാൻ നേരിടുന്നു. വീണ്ടും വീണ്ടും പി.വി യുടെ അവലോകനം വായിച്ചു അദ്ദേഹത്തിന്റെ ഒരു ആരാധകനായി മാറിയെന്നു പറയാതെ തരമില്ല. പുസ്തകങ്ങളുടെ തുടക്കത്തിൽ വലിയ അവലോകനങ്ങൾ പാടില്ലെന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. ശരിയാണ് എന്റെ വായന സാനുമാഷിൽ എത്താൻ ഡോക്ടർ പി.വി സമ്മതിക്കുന്നില്ല. ഞാൻ പി.വി യുടെ എഴുത്തിൽ കുടുങ്ങി കിടക്കുകയാണ്. ഡോക്ടർ പി.വി കൃഷ്ണൻനായർക്ക് എന്റെ സല്യൂട്ട്...
I use this site to post my short spontaneous articles, short stories, views, my own drafts before publishing, Some articles could be comments on the books I have read. (English and Malayalam). In such notes, it will never be judgements on those books. Please consider these as my own introspections or simple expressions after reading few books. Some posts could be some subjects that may trigger my imagination (english or malayalam). This is not a paid activity from anyone..Thanks Lyons
Saturday, 29 October 2016
Monday, 10 October 2016
N. K ദേശം കവിതകൾ
വിറയാർന്ന
വിരലുകളെ കൂട്ടിപ്പിടിച്ചു N.
K ദേശം എന്ന വലിയ കവിയെ കുറിച്ച് ഞാൻ
ഇതെഴുതുന്നു. ആലുവ ദേശം എന്ന സ്ഥലത്തെ എന്റെ ജീവിതം വലിയ ഭാഗ്യം തന്നെയാണ്. ഇന്നലെ
ഞാൻ കേരളത്തിലെ, ഒരു പക്ഷേ, ലോകത്തിലെ തന്നെ;
ഏറ്റവും വലിയ കവിത സ്വർണ്ണഖനിയുടെ മുന്നിൽ അല്പസമയം
ചിലവഴിച്ചു. അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച കവിതകളും, പ്രസിദ്ധീകരിക്കാത്ത
നൂറു കണക്കിന് കവിതകളും ഇന്നലെ അദ്ദേഹം എനിക്ക് സമ്മാനിച്ചു. ഒരുപാട് സമയം
അദ്ദേഹത്തിന്റെ വിവിധ കവിതകളിലൂടെ കണ്ണോടിച്ചു. എനിക്ക് ഇന്നലെ ഉറങ്ങാൻ
കഴിഞ്ഞില്ല. കവികളിലെ സാക്ഷാൽ രാജശില്പി വൈലോപ്പിള്ളി ഇങ്ങനെ എഴുതി
"ഇത്തിരിയസൂയയുണ്ടെനിയ്ക്കിച്ചങ്ങാതിയോടിത്ര കൈപ്പുണ്യം ശ്ലോകം
തീർക്കുവാനാർക്കുണ്ടിപ്പോൾ". വൈലോപ്പിള്ളി അങ്ങനെ പാടിയതിൽ എനിക്ക്
അത്ഭുതമില്ല. എന്നാൽ കേരള സാഹിത്യലോകം വേണ്ട രീതിയിൽ ദേശം എന്ന കവിയെ ആദരിച്ചിട്ടുണ്ടോ
എന്ന കാര്യത്തിൽ എനിക്ക് ചെറിയ പരിഭവമുണ്ട്. ഒരു ദിവസം കൊണ്ട് എന്റെ ഒരു ചെറിയ
നീരീക്ഷണം ഇങ്ങനെയാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തരായ ഓരോ കവികളെയും നിങ്ങൾ
എടുത്തു വായിച്ചു പഠിക്കുക. ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കേണ്ട. സുഗതകുമാരിയുടെ കവിതകൾ ആത്‌മവേദനയിൽ ചാലിച്ച
വരികൾ എന്ന് വിശേഷിക്കുമ്പോൾ, കുഞ്ചൻ നമ്പ്യാരും ചെമ്മനം ചാക്കോയും ഹാസ്യത്തിന്റെ മേഖലയിൽ. ഓ.ൻ.വിയുടെ കാവ്യ
ഭംഗിയെ കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ, എഴുത്തച്ഛൻ എഴുതിയത് ഭക്തി ഭാവന ഉൾപ്പെടുന്ന
കവിതകൾ. ഇങ്ങനെ നമ്മൾ ഓരോ കവികളെ കുറിച്ചും ബ്രാൻഡ് (Style) ചെയ്ത്
അവരുടെ യശസ്സ് നമ്മൾ ആഘോഷിച്ചു. എന്നാൽ എല്ലാ ഗണത്തിലുംപെടുന്ന കവിതകൾ എഴുതുന്ന N.K ദേശത്തിനെ ഒരു
ബ്രാൻഡിലും ഒതുക്കാൻ കഴിയില്ല. നമ്മൾ ഇതുവരെ വായിച്ചിട്ടുള്ള എല്ലാ മഹാകവികളുടെയും
ആഘോഷങ്ങൾക്ക് ഒപ്പമോ, ഒരുപക്ഷേ അതിലും മീതെയാണ് N.K ദേശത്തിന്റെ സ്ഥാനം. ഈ ഒക്ടോബര് 31നു, 80 വയസ്സ്
ആഘോഷിക്കുന്ന ദേശത്തിനു എന്റെ ആശംസകൾ. ആലുവ ദേശത്തിന്റെ പേരിൽ അദ്ദേഹത്തെ
ഒരിക്കൽക്കൂടി ഞങ്ങൾ ആദരിക്കുന്നു. ഭാരതത്തിലെ ഏറ്റവും പരമോന്നത കവിബഹുമതികൾ, വൈകിയെങ്കിലും
അദ്ദേഹത്തെ തേടിയെത്തട്ടെ എന്ന് ആശംസിക്കുന്നു.
Saturday, 24 September 2016
OSHO :- Creativity: unleashing the forces of within
When Osho says: “creativity is the greatest
rebellion in existence” I have to completely agree with his phrase. You can be
creative only if you are an individual, you cannot create as part of mob. The
mob psychology is uncreative. It lives dragging life. It knows no dance, no song,
no joy, it is mechanical, he stated in the book “Creativity: unleashing the
forces of within”. It is true that creative people selected a vagabond or
bohemian life to renounce respectability for their creative work. In the
current world a creative person don’t need to do the same. He says, individual
needs to be free from collective mind.
My experience of being in super-conscious and
conscious creative streaks while writing and then shifting to daily operational
consciousness does not require bohemian life. As he stated, I would agree that
Bohemianism was a reaction to tell society that “we creative people are
different” Recently Balachandran Chullikkad, the famous Malayalam poet explained,
how stupid it was propagating such a view in 1970’s and early 80s. John Abraham
could be a product of such a celebration. Streaks of creativity could very well
hit like waves to a naturally creative person, if he is willing to introspect
and fly like a bird in the sky or tides in the ocean. It is possible from my own
experience; Of course, one might need reclusive time and space from mob/media
distractions for certain periods. But that is true for all creative jobs, even
if you are a scientist or a mathematician or an artist; only the environment
differs.
“Humanity has come to cross roads. We have
lived one dimensional life.” Personally, I love that 3Cs from this book.
Consciousness, Compassion and Creativity. As Meditative as Buddha, As Loving As
Krishna, As Creative as Michelangelo. He continued, these are three dimensions
of your life: being, feeling and action. ‘Action’ contains creativity, all kinds
of creativity – music, architecture, science and technology, poetry, painting
etc. ‘Feeling’ contains aesthetic – love and beauty and ‘being’ contains
meditation, awareness and consciousness
Wednesday, 17 August 2016
ആൽഫ - നോവൽ
സ്വയം
കണ്ടെത്തിലിൻറെ ഭാവനാപരമായ പുതിയ അവതരണമാണ് ഈ നോവൽ. എനിക്കിഷ്ടപ്പെട്ടു. ചെറിയ
പുസ്തകമായതു കൊണ്ട് തന്നെ ഒറ്റ ഇരിപ്പിൽ വായിച്ചു തീർക്കാൻ കഴിഞ്ഞു. വേണമെങ്കിൽ
വലിയ വായനക്കാരെ സന്തോഷിപ്പിക്കാൻ ഒരു പാട് എഴുതാൻ കഴിയുമായിരുന്ന വിഷയം ചുരുക്കി
എഴുതിയെന്നു ഒരു അഭിപ്രായം ആ പുസ്തകത്തിന്റെ അവസാന ഭാഗത്തു ശ്രദ്ധിച്ചു.
ഈ പുസ്തകം
തരുന്ന തിരിച്ചറിവ് ഒരു വരിയിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്. “തികഞ്ഞ
കാപട്യത്തിലൂന്നി നിൽക്കുന്ന മനുഷ്യനെ നന്മയിലേക്ക് നയിക്കാനായി വ്യാസൻ മുതൽ
മാർക്സ് വരെയുള്ളവർ ശ്രമിച്ചതെല്ലാം പരാജയപ്പെട്ടതിനു കാരണമിതാണ്. മനുഷ്യമനസ്സിലെ
തിന്മയുടെയും സ്വാർത്ഥതയുടെയും അംശം മനസിലാക്കാതെ സാമ്പത്തിക സാമൂഹിക നീതി
ലഭിച്ചാൽ സമത്വസുന്ദരമായ ഒരു സമൂഹം നിലവിൽ വരുമെന്ന് തെറ്റി ധരിച്ചതാണ്; എല്ലാ
തത്വശാസ്ത്രങ്ങളുടെയും പോരായ്മ.”
ഈ പുസ്തകം
അവലോകനം ചെയ്ത ഷാജി ജേക്കബ് ഇങ്ങനെ എഴുതി; അതീത ഭൂതകാലത്തേക്കുള്ള മടക്കയാത്ര ഏറ്റവും
വലിയ നേട്ടമായി കണ്ടത് ദാർശനികൻ റൂസോയാണ്.
"പ്രകൃത്യാ മനുഷ്യൻ നല്ലവനാണ്. പക്ഷെ സമൂഹവും സംസ്കാരവും അവനെ
ചീത്തയാക്കുന്നു." എന്റെ അഭിപ്രായത്തിൽ, ഒരു പക്ഷേ, റൂസോയുടെ ദാർശനികതക്കും മീതെ നിൽക്കുന്നതാണ്
രാമകൃഷ്ണന്റെ ആൽഫ എന്ന മലയാളം നോവൽ. മറ്റു സാങ്കേതിക അഭിപ്രായങ്ങൾക്കു ഈ നോവലിന്റെ കാര്യത്തിൽ ഒരു പ്രസക്തിയും ഞാൻ
കാണുന്നില്ല. രാമകൃഷ്ണന്റെ ഈ നോവൽ ആഴത്തിലുള്ള ചിന്തയും മനോഹരമായ ഭാവനയും കൂടി
ചേർന്ന അതിമനോഹര കവിത തന്നെയാണ്.
Monday, 18 July 2016
ദുബായ്പ്പുഴ - അവലോകനം
അവലോകനം - അവലോകനങ്ങൾ നടത്തി പരിചയമില്ല. ഒരു ചെറിയ ശ്രമം. പുസ്തകങ്ങൾ
വായിക്കുന്ന സമയത്തു എഴുതുന്ന നോട്സ് വെച്ചു
ഞാൻ എഴുതിയതാണ് - തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക - പിതൃതുല്യനായ കൃഷ്ണദാസ് സാറിന്റെ ആദ്യ
പുസ്തകമായ ദുബായ്പ്പുഴയിൽ നിന്ന് എന്റെ
പുതിയ സംരംഭം, ആരംഭിക്കട്ടെ ----
ദുബായ്പ്പുഴ കഥ തുടങ്ങുന്നത് ഒരു വഞ്ചിയിൽ ഇരുന്നു
ഗോപുരങ്ങളെ നോക്കി കാണുന്ന രണ്ടു മനുഷ്യരുടെ ചിത്രവുമായിട്ടാണ്. ഗൃഹാതുരത്വം
നിറഞ്ഞ ഓർമകളുടെ വലിയ ഒരു ചെപ്പിന്റെ പുറമെയുള്ള തോട് പൊളിച്ചുകൊണ്ടു; പല തലങ്ങളുള്ള
ജീവിത യാത്രയുടെ തുടക്കം ആദ്യ പേജിൽ തന്നെ വായനക്കാരനെ അറിയിക്കുന്നുണ്ട്.
മരുഭൂമിയുടെ കഥക്ക് ദുബായ്പ്പുഴ എന്ന പേരിട്ടത്, ജീവിതത്തിൽ അനുഭവിച്ച ചൂടിനെ
ശമിപ്പിക്കുന്നതാണ് എന്ന ഒരു ചിന്ത എന്നിലുണ്ട്. 'പുഴയിലേക്ക്
തുറക്കുന്ന ജാലകങ്ങളും വാതിലുകളുമുള്ള ഗൃഹാങ്കണങ്ങൾ എവിടെ?... പ്രവാസത്തിന്റ അനാഥത്വം തികട്ടി വന്നപ്പോഴക്കെ സ്വാന്തനമേകാൻ
ദുബായ്പ്പുഴ ഉണ്ടായിരുന്നു….'
എന്ന വരികൾ അത് അടിവരയിട്ടു പറയുന്നുണ്ട്. തുടക്കത്തിൽ
തന്നെ ഒരു ജോസഫേട്ടൻ കടന്ന് വന്നു. അതു
വായിച്ചപ്പോൾ 80-തുകളിലെ ലിയോൺസിനെ സ്വയം മനസിൽ കണ്ടത് പിന്നീട് വായിച്ച വരികൾ
കാരണമാണ്. "ഈ അറബി നാട്ടിൽ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും വരുന്ന
ജനങ്ങളുണ്ട്. എന്നാൽ സോഷ്യലിസ്റ് ലോകത്തിൽനിന്നു ഒരു പൗരനെയെങ്കിലും കാണിച്ചു
തരാമോ?" അഭിമാനത്തോടെ ആ വാചകം ജോസഫേട്ടനായി
സ്വയം പറഞ്ഞു നോക്കിയതിനു ശേഷം,
സോവിയറ്റ് തകർച്ചയെ കുറിച്ച് പറഞ്ഞപ്പോൾ, ഇത്തരം ധാരണകൾ, മലയാളി മനസിൽ
നിന്നു മാഞ്ഞു പോയ 90-കൾ എന്നെ ഓർമ്മപ്പെടുത്തി. ഈ ധാരണ മാറിയെങ്കിലും മലയാളിയുടെ
സ്വതബോധ രൂപീകരണ പശ്ചാത്തലം 70-തുകളിലും ഒരു പരിധി വരെ 80-തുകളിലും ഒന്ന് തന്നെയായിരുന്നുവെന്നു
അഭിമാനത്തോടെ പറയട്ടെ. 90-നു ശേഷം മാനസിക രൂപം കൈകൊണ്ട കേരളത്തിലെ പ്രാണികൾക്കു ഇതു
അവകാശപ്പെടാൻ കഴിയില്ല. “കാലത്തിന്റെ ഒഴുക്കിൽ മൂല്യവും സംസ്കാരവും പുനരാഖ്യാനത്തിനു
വിധേയമാകുന്നുവെന്നു വായിച്ചു സ്വയം സമാധാനം കൊണ്ടു.”
ഗോർഫക്കാൻ
പട്ടണത്തിൽ എത്തിയ വിശേഷം ഒരു യാത്ര വിവരണ മാണെങ്കിലും അതു
മാത്രം ഒരു നോവൽ എഴുതാൻപോന്ന അനുഭവം അദ്ദേഹത്തിന് നൽകിയിട്ടുണ്ട് എന്നെനിക്കുറപ്പാണ്. കൂട്ടം
തെറ്റിയ കുട്ടിയെന്നു ഒരു അദ്ധ്യായത്തിനു പേരുണ്ടെങ്കിലും അതിനേക്കാൾ ചേർന്നത്
ഒറ്റപ്പെട്ടുപോയ മനുഷ്യന്റെ ഭയാശങ്കകൾ സൂചിപ്പിക്കുന്ന മറ്റ് ഏതെങ്കിലും
പേരായിരിക്കാം എന്നാണ് വായനക്കാരനെന്ന
നിലയിൽ എനിക്ക് അനുഭവപ്പെട്ടത്. മരുഭൂമിയിലെ നടത്തത്തിനിടയിൽ മരീചിക, ദാസ് സാറിനു പുഴയായി
തോന്നിയെങ്കിൽ; തനിക്ക് മരീചിക, പുഴ മാരീചനായും തോന്നി. ഞാൻ അതിനെ
മാരീചനെന്നു വിളിക്കും. ഒരു പക്ഷേ,
രാമായണത്തിൽ നിന്നും ഉത്ഭവം കൊണ്ട ആ വാക്ക്
ഏറ്റവും പ്രകടമാകുന്നത് മരുഭൂമിയിൽ തന്നെയാണ്. വർഷങ്ങളുടെ തിരശ്ശീലകൾക്കപ്പുറത്ത് നാടൻ
പെണ്ണിനെപ്പോലെ കൊളോണിയൽ മുഖഭാരം പേറി നിൽക്കുന്ന ഷാർജ എന്ന തുടക്കം ആ
അദ്ധ്യായത്തിന് ഉചിതമായി.
കൊളോണിയൽ ഭീകരതയെ കുറിച്ചു പറയുമ്പോഴും വിവിധ
കമ്മ്യൂണിസ്ററ് വിപ്ലവങ്ങളെ കുറിച്ചു പ്രതിപാദിക്കുമ്പോൾ അദ്ദേഹം അഭിമാനം
കൊണ്ടിരുന്നുവെന്നത് വളരെ പ്രകടമായി ഈ അദ്ധ്യായം വിളിച്ചു പറയുന്നുണ്ട്.
അബുദാബിയിൽ
കോർണിഷ് കടപ്പുറമാണ് കൃഷ്ണദാസ് സാറിന്റെ ഓർമ്മകളെ പിന്നീട് ഉത്തേജിപ്പിക്കുന്നത്. ഞങ്ങൾ സംസാരിച്ചിട്ടുള്ള
ഒരു അവസരത്തിലും കഷ്ടപ്പാടിന്റെയോ ദുഃഖ
കാലഘട്ടത്തെയെ കുറിച്ച് അദ്ദേഹം എന്നോട് സംസാരിച്ചിട്ടില്ല. ഞാൻ എഴുതുന്ന
പുസ്തകത്തെ കുറിച്ചോ അല്ലെങ്കിൽ എഴുതിയ പുസ്തകത്തെ കുറിച്ചോ പറയും. എഴുത്തുകാരൻ
തന്നെ സ്വന്തം പുസ്തകത്തെ മാർക്കറ്റ്
ചെയ്യണം. ഇതു പുതിയ കാലമാണ് . മാതൃഭൂമിയൊന്നും എളുപ്പമല്ല. ഇടക്ക് പറയും ‘ലിയോൺസിന്
അറിയാമല്ലോ.’ പ്രത്യേകിച്ചു അവരും ഒരേ പണി ചെയ്യുന്നവർ. അങ്ങനെ വളരെ കുറച്ചു
സമയമേ ഞങ്ങൾ സംസാരിച്ചിട്ടുള്ളൂ. ഒരു കാര്യം സന്തോഷപൂർവം പറയാം. മൂന്നാം
ലോകങ്ങളിലെ മനുഷ്യരെക്കുറിച്ചുള്ള എന്നു തുടങ്ങുന്ന വരികളിൽ പറഞ്ഞിട്ടുള്ള
പുസ്തകങ്ങൾ ഞാൻ വായിക്കുന്നത് ദുബായ്പ്പുഴ വായിച്ചതിനു ശേഷമാണ്. പ്രത്യേകിച്ച്
മാർക്കേസും കാമുവും. സുവർണ്ണഗീതികളിലെ ദുഃഖാർത്തനായ കവിയെപ്പോലെ അപഹരിക്കപ്പെട്ട ഒരു കാലഘത്തിനു മുമ്പിൽ ഞാൻ ഇരിക്കുന്നുവെന്നു അദ്ദേഹം പറയുമ്പോൾ, ഈ ഓർമ്മകൾ അദ്ദേഹത്തിന്റെ നൊസ്റ്റാൾജിക് റൊമാൻസായി തന്നെ ഞാൻ കാണുന്നു. മലയാളത്തിലെ നല്ല ഓർമ്മപ്പുസ്തകം. തീർച്ചയായും വായിക്കുക
Subscribe to:
Posts (Atom)
ഗോലി സോഡാ
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...
-
When Osho says: “creativity is the greatest rebellion in existence” I have to completely agree with his phrase. You can be creative only...
-
വേണു ചേട്ടൻ ഷെയർ ചെയ്ത ഗസൽ കേട്ടുകൊണ്ടാണ് ഈ ചെറിയ വരികൾ ഞാൻ എഴുതുന്നത്. തൃശൂർക്കാരനായ ഞാൻ ഈ ദേശം എന്ന സ്ഥലത്തു വന്നു താമസിച്ചത് വളരെ വലിയ...
-
ശനിയാഴ്ച നാട്ടിൽ ചെന്നപ്പോൾ , 70 വയസിൽ മീതെയുള്ള ഒരു വ്യക്തിയുമായി ഞാൻ ഒരു മണിക്കൂർ സംസാരിച്ചിരിന്നു. കൂടുതലും മണ്ണിനെ കുറിച്ചും കൃഷിയെ...