Thursday, 23 April 2020

1960 - എഞ്ചിനീയർ സാർ പ്രസവിച്ചൂട്ടാ...


വറീതേട്ടൻ അഞ്ച് വയസുള്ള മകൻ ടോമിയെയും ഒമ്പത് വയസുള്ള മകൾ സോമിയെയും കൂട്ടി പുറത്തിറങ്ങി. കവലയിൽ എത്തിയപ്പോൾ ഒരു സിഗരറ്റിനു വേണ്ടി പോക്കറ്റ് തപ്പി. സിഗരറ്റ് വലിച്ചിട്ട് ഒരു പുക പോലും ഇത് വരെ അകത്തേക്ക് എടുത്തിട്ടില്ല. എന്നാലും അന്ന് മാറ്റത്തിന്റെ പതാക സിഗരറ്റിന്റെ പുക തന്നെയായിരുന്നു. കവലയിൽ സിഗരറ്റ് വലിച്ചു നിൽക്കുന്നത്  ഓരോ നാട്ടിലും ഏറ്റവും അറിവ് കൂടുതലുള്ളവരാണ്. അറിവിന്റെയും പത്രാസിന്റെയും  ചിന്ഹനമാണ് അക്കാലത്ത് സിഗരറ്റ്. നാട്ടിൽ ഉണ്ടാക്കുന്ന ബീഡിയെക്കാളും വിലയും കൂടുതലാണ്. കാര്യം ഉള്ളിൽ രണ്ടുമൊന്ന്  തന്നെയാണെങ്കിലും രണ്ടും ഒന്നല്ലല്ലോ. പനയ്ക്കൽ കടയിൽ എല്ലാ തരക്കാർക്കുമുള്ള ഗവെർന്മെന്റ് അംഗീകൃത  ചെറിയ ദുശീല സൗകര്യങ്ങൾ ലഭ്യമാണ്. കടയിലെത്തിയതും വറീതേട്ടൻ ഒരു പാക്കറ്റ് സിഗരറ്റ്, അവകാശ ഭക്ഷണം പോലെ ചോദിച്ചു.  "ടാ…ഡേവി ഒരു പനാമ എടുത്തേ..."
മകൻ ടോമി അപ്പനോടൊപ്പം പറഞ്ഞു, "ഒരെണ്ണം എനിക്കും വേണം." സോമി അനുജൻ ടോമിയുടെ തലയിൽ തട്ടി. ടോമിയുടെ അനുകരണ ചോദ്യം ഡേവിയയെയും വറീതിനെയും ഒരേ പോലെ ചിരിപ്പിച്ചു.  "മോനെ ഇത് സിഗരറ്റ് ആണ്... വലുതായിട്ട് വലിക്കാം."
ടോമി വിട്ടുകൊടുത്തില്ല "എനിക്കെന്തെങ്കിലും വേണം." വറീത് ചിരിച്ചു. "നാരങ്ങാ മുട്ടായി മതിയോ ?"  ടോമി ഗൗരവത്തിലായി "വേണ്ട..."  വറീത് ഉറക്കെ പറഞ്ഞു  "ഡേവി, എന്ന പിന്നെ ആ പുതിയ പോപ്പിൻസ് എടുത്തോ… വലുത് എടുത്തോ."  ഡേവി  ശരിവെച്ചു തുടർന്നു "ബോംബെയിൽ ഇറങ്ങിയിട്ടേ ഉള്ളു... സ്പെഷ്യലായി ഇവിടേക്ക് വരുത്തിയതാണ്... ശരിക്ക് മാർക്കെറ്റിൽ ഇറങ്ങിയിട്ടില്ല. രണ്ടെണ്ണം എടുക്കട്ടെ…"
“യ്യോ വേണ്ട വേണ്ട സ്പെഷ്യൽ സാധനം... ഒരെണ്ണം മതി, ബാക്കിയുള്ളോർക്കും വേണ്ടേ. രണ്ട് പേർക്ക് കഴിക്കാൻ ഇതൊക്കെ മതി.”
“മ്മ്‌ടെ എഞ്ചിനീയർ സാർ പ്രസവിച്ചൂട്ടാ.” ഡേവി തുടർന്നു. സംസ്ഥാനത്തെ അഞ്ചാമത്തെ വനിത എൻജിനീയറായ തന്റെ കുഞ്ഞനുജത്തിയെ കുറിച്ച് ഡേവി അഭിമാനത്തോടെ പറഞ്ഞു. “രക്ഷപ്പെട്ടു,  പാന്റ്സ് ഇട്ടപ്പ അമ്മ പേടിച്ചതാണ്.”
മകൾ സോമി വറീതിനോട് സ്വകാര്യമായി ചോദിക്കാൻ ആംഗ്യം കാണിച്ചു."നീ ഉറക്കെ പറയ്." വറീത് കവലയിലെ മറ്റുള്ളവർ കേൾക്കെ പറഞ്ഞു. സോമി വളരെ പതുക്കെ പറയാൻ ശ്രമിച്ചപ്പോൾ വറീത് തല താഴ്ത്തി മകളുടെ അടുത്തേക്ക് ചെവി വട്ടം പിടിച്ചു. "എഞ്ചിനീയറുമാർ പ്രസവിക്കോ അപ്പാ ?"
പതുക്കെയാണെങ്കിലും ഡേവി അത് കേട്ടു. "അതെന്നെയാണ് മോളെ ന്റെ അമ്മേടെയും സംശയം..."

Monday, 30 March 2020

തുടർച്ച

ആഗോള താപനം, പ്രകൃതി, തൊഴിൽ പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്ങ്ങൾ എന്നിവയിൽ ഒരു രാജ്യത്തെയോ ഒരു കമ്പനിയെയോ മാത്രം കുറ്റം  പറയുന്നത്  ശരിയാണെന്ന്  ഞാൻ കരുതുന്നില്ല. ഓരോ വിഷയത്തിലും അനുഭവങ്ങൾ നോക്കുമ്പോൾ ഒരു വശത്തു നിന്ന് മാത്രം വിലയിരുത്തൽ സാധ്യമല്ല.  പല തുടർച്ചകളും ചില തുടർച്ചകളുടെ തുടർച്ചകളായി തുടർന്നുകൊണ്ടിരിക്കുന്നു.

സ്വർഗ്ഗം

മരണത്തിനു ശേഷം സ്വർഗ്ഗം അല്ലെങ്കിൽ നരകം എന്ന മതപരമായ ആശയത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. എന്റെ ആദ്യ നോവലിൽ സ്വർഗ്ഗം എന്ന അധ്യായം ആദ്യം എഴുതിയത് 2008-ൽ ആണ്. അതിൽ  തിരുത്തലുകൾ  പിന്നീട് നടത്തിയിട്ടുണ്ട്. സ്വപ്നത്തിൽ തുടങ്ങി നോവലിന്റെ പകുതിയിൽ നിന്നുള്ള ഭാഗം ആദ്യ ഭാഗങ്ങളായി എഴുതി തുടങ്ങി. സ്വർഗ്ഗം ഇല്ല എന്ന് പറയാൻ സ്വർഗ്ഗം ഉണ്ടെന്ന് പറഞ്ഞു തുടങ്ങിയ രീതി ഇഷ്ടപ്പെട്ടവർ അഭിപ്രായം അറിയിച്ചിരുന്നു. എന്റെ കാഴ്ചപ്പാടിൽ മനസിനെ തന്നെ സ്വർഗ്ഗമെന്നും നരകമെന്നും  വിളിക്കാം.

Sunday, 29 March 2020

ആത്മാവ്

ആത്മാവ് എന്ന വാക്ക് ഉണ്ടെന്നത് സത്യം. എന്തിനെയാണ് ആത്മാവ് എന്ന് വിളിക്കുന്നത് ?ഉത്തരം എളുപ്പം കിട്ടാത്ത ചോദ്യം. മനുഷ്യന്റെ ശരീരത്തിലെ ഒരു അവയവത്തിനെയല്ല ആത്മാവെന്ന് വിശേഷിപ്പിക്കുന്നതെന്ന് എല്ലാവരും സമ്മതിക്കും. എന്റെ ചിന്തയിൽ, അത് ഏതൊരു ജീവിയുടെയും ചിന്തകളുടെയും, കഴിവുകളുടെയും, ആഗ്രഹങ്ങളുടെയും അതിൽനിന്നും ഉടലെക്കുന്ന പ്രവർത്തികളുടെയും ഒരു സംക്ഷിപ്ത നാമമാണ്. മതങ്ങൾ എന്തിനെയാണ് ആത്മാവ് എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് എനിക്ക് പരിപൂർണ്ണമായി മനസിലായിട്ടില്ല.ആത്മാവ് നശിക്കും എന്നതുകൊണ്ട് അവർ എന്താണ് അർത്ഥമാക്കുന്നത്?. മരണത്തിനു ശേഷം ആത്മാവ് പക്ഷിയെപ്പോലെ (കഥകളിൽ പറയുന്ന പോലെ) പറന്ന് നടക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചിലർ പറയുന്നു ചിന്തയെ ആത്മാവെന്ന് വിളിക്കാൻ കഴിയില്ലെന്ന് ! ആത്മാവിനെ വിഭജിക്കാൻ കഴിയില്ല എന്ന് മറ്റു ചിലർ പറയുന്നു. എങ്കിൽ വ്യക്തിത്വം (individuality) എന്ന വാക്കിന്റെ അർത്ഥവുമായി യോജിച്ചുപോകും. (The one you can not divide.) ശാസ്ത്രീയമായി അടുത്ത് നിൽക്കുന്ന പദം ഡി.ൻ.എ  ആണെന്ന് പറയാം. വ്യക്തിത്വം എന്ന വാക്ക് സംക്ഷിപ്തമെങ്കിലും ഒരാളുടെ ചിന്തകളും പ്രവർത്തികളും അനുസരിച്ച് മാറ്റങ്ങൾ സംഭവിക്കുന്നതാണ്. ഡി.ൻ.എ യും മാറ്റം സംഭവിക്കുന്നതാണ്. വ്യക്തിത്വത്തെ പലതാക്കുക സാധ്യമാണോ? ഒരു വ്യക്തിക്ക് തന്നെ പല വ്യക്തികളുടെ ചിന്താരീതി എന്തെന്ന് മനസിലാക്കാൻ കഴിയുന്ന അവസ്ഥ തീർച്ചയായും ഉണ്ടെന്നു തന്നെയാണ് എന്റെ കാഴ്ചപ്പാട്. അതിന്റെ വ്യാപ്തി ഏറിയും കുറഞ്ഞും ഇരിക്കുമായിരിക്കും. ഒരു അളവുകോൽ എളുപ്പമല്ല.

Wednesday, 18 March 2020

Scottish Woman and I / സ്കോട്ടിഷ് സ്ത്രീയും ഞാനും


2009

“Are you a catholic?” A Scottish woman asked me. Since the subject of discussion and context was about religion, I was not annoyed by her question. But, I did not want to answer immediately. I smiled. She continued her conversation. “Your name does not sound a Hindu one.”

I was thinking about an appropriate answer for her question. She revealed her religion first. She said “I am a protestant…” Then after a naughty smile, I replied “I do protest…” I laughed, and my laughter multiplied multiple times. She joined my laughter after sensing either futility of the question or as a momentary reflex to the laughter.




ഒരു സ്കോട്ടിഷ്  സ്ത്രീ ചോദിച്ചു  "താങ്ങൾ കാത്തോലിക്ക് ആണോ?"
സംസാരത്തിന്റെ വിഷയവും  സന്ദർഭവും  ശരിയാണെന്നത് കൊണ്ട് എനിക്ക് അത് അരോചകമായി തോന്നിയില്ല. എങ്കിലും  ഞാൻ ഉടനെ  മറുപടി പറഞ്ഞില്ല. വെറുതെ പുഞ്ചിരിച്ചു.
അവർ സംസാരം തുടർന്നു "പേര്  കേട്ടപ്പോൾ ഹിന്ദുവല്ലെന്ന് മനസിലായി." എന്താണ് പറയേണ്ടതെന്ന് ആലോചിചിക്കുമ്പോൾ അവർ പറഞ്ഞു "ഞാൻ പ്രൊട്ടസ്റ്റന്റ് ആണ്."
അപ്പോൾ ഞാനും ഒരു മറുപടി കൊടുത്തു "ഐ ഡു പ്രോട്ടെസ്റ്റ്." ഞാൻ പൊട്ടിച്ചിരിച്ചു. അവരും പൊട്ടിച്ചിരിയിൽ കൂടി ചേർന്നു.

Thursday, 12 March 2020

എന്റെ കഷണ്ടിയുടെ കഥ (Story of My Bald Head)

"ഈ ജോലി നിങ്ങൾക്ക് തരുന്നതിൽ എനിക്ക് വിരോധമില്ല…." മാനേജർ മനോ കൈ തുറന്നു സംസാരിച്ചു.
"പിന്നെ എന്താണ്  പ്രശ്നം..."
"പക്ഷേ ഗ്രീസിൽ നിന്നും നമ്മുടെ എക്സിക്യൂട്ടീവ് പറയുന്നത് , നരച്ച മുടിയുള്ളവരെ വേണമെന്നാണ്."
"ഈ ജോലി എനിക്ക് നന്നായി ചെയ്യാൻ കഴിയും …"
"അത് സമ്മതിച്ചു... പക്ഷെ അവിടെ കൂടുതൽ പ്രായമുള്ളവരാണ് .അവരെ വിശ്വസിപ്പിക്കാൻ...ഞാൻ പറയണത് തനിക്ക് മനസിലായല്ലോ ?" മാനേജർ തന്റെ ബുദ്ധിമുട്ട് വ്യക്തമാക്കി.
"എന്നാൽ അത് ആദ്യം പറയാമായിരുന്നില്ലേ ?"
"എനിക്ക് നിങ്ങളോട് വിരോധമില്ല .. പക്ഷെ എക്സിക്യൂട്ടീവ് സമ്മതിക്കുന്നില്ല."
ഞാൻ ഉടനെ അവരുടെ മുന്നിൽ നിന്ന്  തന്നെ, ഏതാണ്ട് മൂന്ന് വർഷം ഉപയോഗിച്ച ഗൾഫ് വെപ്പ് മുടി വലിച്ചൂരി; പിന്നെ ചോദിച്ചു  "കഷണ്ടി തലയാണെങ്കിൽ ആ ജോലി ലഭിക്കുമോ?

“I don’t have any problem in assigning this job to you.” Manager Mano talked with open hands.
“Then… what is the problem?” I asked.
“But our executive from Greece has some reservation. He is looking for a grey-haired person.”
“But I can do this job.”
“I know man… you can do it. But there, you see lot of old people. To convince them, you need a bit grey hair, you know what I mean?” Recruitment manager expressed his dilemma.
“He could have said this before… no need to call me here.”
“I don’t have any problem with you. The issue is executive does not allow me to process…”

In front of the recruitment manager, I removed the Gulf hair wig that resembled original hair. Then I asked,  “If its bald head, will I get that job?”

ഫുട്ബോൾ/Football

എന്റെ പേര് ഗോൾ കീപ്പർ. എതിരാളിയുടെ പന്തടി വലയിലെത്താതെ ഞാൻ സൂക്ഷിക്കും. ബാങ്കിന്റെ ലോക്കർ കുത്തി തുറക്കാൻ അനുവദിക്കാത്ത സെക്യൂരിറ്റി ഓഫീസറെ പോലെ. പക്ഷേ നിങ്ങൾ ഓർത്തിരിക്കുന്ന പേരുകൾ എനിക്കറിയാം. പെലെ, മറഡോണ, മെസ്സി, റൊണാൾഡോ. ഞങ്ങളുടെ ജോലിക്ക് നിങ്ങൾ വേണ്ടത്ര ബഹുമാനം തരുന്നില്ല. ഒരു യുദ്ധത്തിൽ മറുരാജ്യത്തെ ആക്രമിക്കുന്ന ഭടന്മാരുടെ അതേ ബഹുമാനം കൊട്ടാരത്തെ കാക്കുന്നവർക്ക് ഇല്ലെന്നാണോ? നിങ്ങൾ ഏതെങ്കിലും ഗോൾ കീപ്പറുടെ പേരുകൾ ഓർത്തിരിക്കുന്നുണ്ടോ? ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ നൂറ് ഫോർവേഡുകളെ ഓർക്കുമ്പോൾ മാത്രമാണ് ഒരു ഗോൾ കീപ്പറെ നിങ്ങൾ ഓർമ്മിക്കുന്നത്. ഞങ്ങൾ അവഗണിക്കപ്പെടുന്നതായി തോന്നുന്നെങ്കിൽ അതിൽ നിങ്ങൾക്ക് തെറ്റ് പറയാനാകുമോ. സിനിമയിൽ അഭിനയിക്കുന്നവരെ നിങ്ങൾ ഓർക്കുന്നു. എഴുതിയവരെയും ക്യാമറ പിടിച്ചവരെയും നിങ്ങൾ ഓർക്കുന്നില്ല. ചിരിച്ചുകൊണ്ട് നിങ്ങളുടെ അടുത്ത് വരുന്ന ബാങ്കിന്റെ സെയിൽസ് മാനേജരെ നിങ്ങൾ ഓർക്കുന്നു. കഷ്ടപ്പെട്ടു നിങ്ങളുടെ അക്കൗണ്ട് സൂക്ഷിക്കുന്ന അക്കൗണ്ടന്റ് ഓർമ്മിക്കപ്പെടുന്നില്ല. എല്ലാ ജോലിയിലുമുണ്ട് ഞങ്ങളെ പോലെയുള്ള ശ്രദ്ധിക്കപ്പെടാത്ത ഗോൾ കീപ്പർമാർ. സിനിമ നടന്മാരോടുള്ള അസൂയകൊണ്ടു പറയുന്നതല്ല. ഗോൾ കീപ്പർ ജോലിയുടെ പ്രശ്നങ്ങൾ ധരിപ്പിച്ചതാണ്. പറയുമ്പോൾ പറയുന്നതാണ്.

ഞങ്ങൾ ഫുട്ബോൾ ബാക്കികളുടെ അവസ്ഥയും അത് തന്നെയല്ലേ. ഞങ്ങളെ ആരെങ്കിലും ഓർക്കുന്നുണ്ടോ? എത്ര ബുദ്ധിമുട്ടിയാണ് എതിർ കളിക്കാരെ ഞങ്ങൾ ബ്ലോക്ക് ചെയ്യുന്നത്. ഞങ്ങൾക്ക് തെറ്റിയാൽ പരാജയം ഉറപ്പാണ്. പരാജയത്തിന്റെ മിക്കവാറും ഉത്തരവാദിത്വം ഞങ്ങളുടെ തലയിൽ കെട്ടിവെക്കുന്നതിനു എല്ലാ പത്രങ്ങളും മത്സരിക്കുന്നു. വിജയങ്ങൾ ഫോർവേഡുകളുടെ തലയിൽ കിരീടമായി അണിയിക്കുന്നു. സ്ഥിരമായി ഇത് കാണുന്ന ഞങ്ങൾ ബാക്കികൾക്ക് അസൂയ തോന്നിയാൽ കുറ്റമൊന്നും പറയേണ്ട. അസൂയയില്ല. പറയുമ്പോൾ പറയുന്നതാണ്.

നിങ്ങൾക്ക് മാത്രമല്ല മിഡ്‌ഫീൽഡർസ് ആയ ഞങ്ങൾക്കും ആരും വലിയ ബഹുമാനമൊന്നും തരുന്നില്ല. എല്ലാം ഗോൾ അടിക്കുന്നവർക്ക്. എത്ര മനോഹരമായ ത്രൂ പാസുകൾ ഞങ്ങൾ ഫോർവേഡുകൾക്ക് എത്തിച്ചു കൊടുക്കുന്നു. ഗോൾ അടിച്ചാൽ അവർ ഞങ്ങളെ കെട്ടിപ്പിടിക്കുന്നുണ്ട്. ഇല്ലെന്ന് പറയുന്നില്ല. പക്ഷേ ശമ്പളത്തിന്റെ കാര്യം വരുമ്പോൾ ഈ ഫലം അത്ര കാണുന്നില്ല. ചിലപ്പോൾ ഞങ്ങളുടെ തോന്നലാവാം. ചില ഫോർവേഡുകൾ അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിൽ കളിക്കുമ്പോൾ അവർക്ക് ബഹുമാനം കിട്ടുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. അറ്റാക്കിങ് മാത്രമാണോ ബഹുമാനിക്കപ്പെടുന്നത്. അറ്റാക്കിങ് ചെയ്യുന്നവരോടുള്ള അസൂയകൊണ്ടു പറയുന്നതല്ല. പറയുമ്പോൾ പറയുന്നതാണ്.

ഏറ്റവും റിസ്കുള്ള ജോലിയാണ് ഞങ്ങളുടേത്. ഫോർവേഡുകൾ എല്ലാ സമയവും എതിർ പക്ഷത്തിന്റെ ചവിട്ട് കൊള്ളാൻ വിധിക്കപ്പെട്ടവരാണ്. അതിന്റെ ഇടയിൽ നിന്നും വീണു കിട്ടുന്ന ഏറ്റവും അപൂർവമായ അവസരങ്ങളാണ് ഞങ്ങൾ ഗോൾ അടിക്കുന്നത്. ചിലപ്പോൾ ഒരു ചവിട്ട് മതി, രണ്ടു കൊല്ലമോ അതോ ജീവിതകാലമോ കളി അവസാനിപ്പിക്കാൻ. നിങ്ങൾക്ക് ചവിട്ട് കൊള്ളില്ലെന്നല്ല. എങ്കിലും മറ്റുള്ളവരെ താരതമ്യം ചെയ്യുമ്പോൾ ഫോർവേഡുകൾ സ്ഥിരമായി ചവിട്ട് കൊള്ളാൻ വിധിക്കപ്പെട്ടവരാണ്. ഏറ്റവും അപകടകരമായ കർമ്മം ചെയ്യുന്നതിന് കൂടുതൽ ശ്രദ്ധയും ശമ്പളവും ലഭിക്കുന്നുണ്ട്. നിങ്ങൾ ബുദ്ധിമുട്ടുമ്പോൾ ഞങ്ങൾ ഇറങ്ങി വന്നു സഹായിക്കാറുണ്ട്‌. ശരിയാണ് ഗോൾ അടിക്കുകയെന്നത് ഏറ്റവും സുന്ദരമായ മുഹൂർത്തമാണ്.   അതിന്റെ സൗന്ദര്യത്തിലും ലഹരിയിലും ഞങ്ങൾ മതിമറന്ന് പ്രവർത്തിക്കാറില്ല. പക്ഷേ, ജനങ്ങളെ ലഹരി പിടിപ്പിക്കുന്ന അത്തരം മുഹൂർത്തത്തിന് ശമ്പളം കൂടുതൽ ലഭിക്കുന്നുണ്ട്.  അതിന് ഞങ്ങളെയിങ്ങനെ പഴി പറയരുത്. ഫുട്ബാൾ ടീം ഗെയിമാണ്. ഞങ്ങൾ മറക്കുന്നില്ല. ഫുട്ബാൾ വിജയിക്കട്ടെ.

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...