Tuesday, 16 October 2018

അവിശ്വസനീയമായ ശാസ്ത്ര കഥ


തൃശൂർ സെയിന്റ് തോമസ് കോളജിൽ  ഫിസിക്സ് ഡിഗ്രി ചെയ്ത്കൊണ്ടിരിക്കുന്ന കാലം. അക്കാലത്ത് നടന്ന സെമിനാറിൽ ഒരു പ്രൊഫെസ്സർ പറഞ്ഞ കഥ. ശാസ്ത്രത്തിനു ഉത്തരം കിട്ടാത്തതുകൊണ്ട് തന്നെ എനിക്ക് ഇത് പ്രിയപ്പെട്ട കഥയാണ്. നടന്ന സംഭവമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഒരു കൂട്ടം റഷ്യൻ ശാസ്ത്രജ്ഞന്മാർ തിയറി ഓഫ് കായോസുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തികൊണ്ടിരിക്കുകയായിരുന്നു. ഒരു പക്ഷേ 1980-നും - 1994-നും ഇടയിൽ നടന്നിരിക്കാൻ സാധ്യതയുള്ള കാര്യമാണ് ഞാൻ പറയുന്നത്. അവർ ഒരു കൂട്ടം മുയലുകളെ പിടികൂടി. അതിൽ തള്ള മുയലിനെയും കുട്ടി മുയലുകളെയും വേർതിരിച്ചു. നാലോ അഞ്ചോ കുട്ടിമുയലുകളെയും തള്ളമുയലിനെയും വിവിധ കപ്പലുകളിലാക്കി അറ്റലാന്റിക് സമുദ്രത്തിലെ വ്യത്യസ്ത ദിക്കുകളിലേക്ക് യാത്രയായി. അനേകായിരം കിലോമീറ്ററുകൾ മുയലുകളെയും കൊണ്ട് ശാസ്ത്രജ്ഞർ സഞ്ചരിച്ചു. അവർ മുൻകൂട്ടി തീരുമാനിച്ച സമയത്ത് ഒരു കപ്പലിലെ കുട്ടി മുയലിനെ കൊലപ്പെടുത്തി. അതെ സമയം തള്ള മുയലിന്റെ ഹാർട്ട് ബീറ്റ്സിൽ അസാധാരണമായ ചലനങ്ങൾ ശാസ്ത്രജ്ഞരുടെ ഇസിജി മെഷീനിൽ ദൃശ്യമായി. കുറേ സമയത്തിന് ശേഷം മറ്റൊരു കപ്പലിലുള്ള മുയൽ കുട്ടിയെ ശാസ്ത്രജ്ഞർ കൊലപ്പെടുത്തി. അപ്പോഴും അസാധാരണമായ മാറ്റം മുയലമ്മയുടെ ഹാർട്ട് ബീറ്റ്സിൽ അവർ ശ്രദ്ധിച്ചു. അഞ്ച് മുയൽ കുട്ടികളെ കൊന്നപ്പോഴും അവർ അത് ശ്രദ്ധിച്ചു. ഒരു മുയൽ കുട്ടിയെ കൊന്നപ്പോൾ മറ്റൊരു മുയൽ കുട്ടിയുടെ ഹാർട്ട് ബീറ്റ്‌സ് ചലനങ്ങളിലും മാറ്റങ്ങൾ ശ്രദ്ധിച്ചു. എത്രയോ ദൂരെ നടന്ന മുയൽ കൊലപാതങ്ങൾ മുയലമ്മ അറിഞ്ഞത് എങ്ങനെയെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.

No comments:

Post a Comment

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...