Sunday, 5 February 2017

മിമിക്രിയും ചാക്യാർകൂത്തും


ചിരിയാണ് ആരോഗ്യത്തിനു ഏറ്റവും നല്ലതു എന്ന ചിന്തയിൽ നിന്ന് ഒരു പുതിയ ആരോഗ്യ വിഭാഗം തന്നെ തുടങ്ങാൻ സാധ്യതയുണ്ടെന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. പല തരം ചിരികളുമുണ്ട്. പൊട്ടിച്ചിരി, വെറും ചിരി, പരിഹാസ ചിരി, ഊറി ഊറി ഓർത്തു ഓർത്തു ചിരി അങ്ങനെ പോകുന്നു. ചാക്യാർ കൂത്ത് ഏറ്റവും നല്ല സാമൂഹിക ആക്ഷേപഹാസ്യ പരിപാടിയായി കേരള സമൂഹം അംഗീകരിച്ചിരുന്നു. അമ്പലങ്ങളുമായി ബന്ധപ്പെട്ടു നടത്തിയിരുന്ന അത്തരം പരിപാടികൾ ഏറ്റവും ഉന്നതമായ നിലവാരം പുലർത്തിയിരുന്നു. എന്നാൽ സിനിമ ജനങ്ങളുടെ ഏറ്റവും  ആസ്വാദന ആഘോഷ കലയായി മാറിയതോടെ മിമിക്രി എന്ന കലയും  (അടിസ്ഥാന കലരൂപമായി  അംഗീകാരം ഇല്ലെങ്കിൽ കൂടി) അതിന്റെ ചുവടു പിടിച്ചു ഉയർന്നു വന്നു. അത് പിന്നെയും വളർന്നു ചാക്യാർ കൂത്തിന്റെ നല്ല വശങ്ങളും, സിനിമയും, രാഷ്ട്രീയവും, മിമിക്രിയും എല്ലാം ചേർന്ന ഒരു ഫ്യൂഷൻ കലയായി മാറുകയും ചെയ്തു. പലപ്പോഴും നിലവാരം ഇല്ലാത്ത പരിഹാസങ്ങളും വ്യക്തി അധിക്ഷേപങ്ങളും  എന്ന നിലയിലേക്ക് അത് താഴുമ്പോൾ നമ്മളെ വേദനിപ്പിച്ചിട്ടുമുണ്ട്. ഒരു പക്ഷെ അടുത്ത കാലത്ത് ഞാൻ കണ്ട ഏറ്റവും നല്ല ആക്ഷേപഹാസ്യ പരിപാടിയുടെ ലിങ്ക് താഴെ ചേർക്കുന്നു. ഇതിലെ പ്രധാന കലാകാരന്റെ പ്രകടനം ലോകോത്തരം തന്നെയാണ്.

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...