Wednesday 17 August 2016

ആൽഫ - നോവൽ



സ്വയം കണ്ടെത്തിലിൻറെ ഭാവനാപരമായ പുതിയ അവതരണമാണ് ഈ നോവൽ. എനിക്കിഷ്ടപ്പെട്ടു. ചെറിയ പുസ്തകമായതു കൊണ്ട് തന്നെ ഒറ്റ ഇരിപ്പിൽ വായിച്ചു തീർക്കാൻ കഴിഞ്ഞു. വേണമെങ്കിൽ വലിയ വായനക്കാരെ സന്തോഷിപ്പിക്കാൻ ഒരു പാട് എഴുതാൻ കഴിയുമായിരുന്ന വിഷയം ചുരുക്കി എഴുതിയെന്നു ഒരു അഭിപ്രായം ആ പുസ്തകത്തിന്റെ അവസാന ഭാഗത്തു ശ്രദ്ധിച്ചു.

ഈ പുസ്തകം തരുന്ന തിരിച്ചറിവ് ഒരു വരിയിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്. തികഞ്ഞ കാപട്യത്തിലൂന്നി നിൽക്കുന്ന മനുഷ്യനെ നന്മയിലേക്ക് നയിക്കാനായി വ്യാസൻ മുതൽ മാർക്സ് വരെയുള്ളവർ ശ്രമിച്ചതെല്ലാം പരാജയപ്പെട്ടതിനു കാരണമിതാണ്. മനുഷ്യമനസ്സിലെ തിന്മയുടെയും സ്വാർത്ഥതയുടെയും അംശം മനസിലാക്കാതെ സാമ്പത്തിക സാമൂഹിക നീതി ലഭിച്ചാൽ സമത്വസുന്ദരമായ ഒരു സമൂഹം നിലവിൽ വരുമെന്ന് തെറ്റി ധരിച്ചതാണ്; എല്ലാ തത്വശാസ്ത്രങ്ങളുടെയും പോരായ്മ.

ഈ പുസ്തകം അവലോകനം ചെയ്ത ഷാജി ജേക്കബ് ഇങ്ങനെ എഴുതി; അതീത ഭൂതകാലത്തേക്കുള്ള മടക്കയാത്ര ഏറ്റവും വലിയ നേട്ടമായി കണ്ടത് ദാർശനികൻ റൂസോയാണ്.  "പ്രകൃത്യാ മനുഷ്യൻ നല്ലവനാണ്. പക്ഷെ സമൂഹവും സംസ്കാരവും അവനെ ചീത്തയാക്കുന്നു." എന്റെ അഭിപ്രായത്തിൽ, ഒരു പക്ഷേ, റൂസോയുടെ ദാർശനികതക്കും മീതെ നിൽക്കുന്നതാണ് രാമകൃഷ്ണന്റെ ആൽഫ എന്ന മലയാളം നോവൽ. മറ്റു സാങ്കേതിക അഭിപ്രായങ്ങൾക്കു ഈ നോവലിന്റെ കാര്യത്തിൽ ഒരു പ്രസക്തിയും ഞാൻ കാണുന്നില്ല. രാമകൃഷ്ണന്റെ ഈ നോവൽ ആഴത്തിലുള്ള ചിന്തയും മനോഹരമായ ഭാവനയും കൂടി ചേർന്ന അതിമനോഹര  കവിത തന്നെയാണ്.

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...