നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി
സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ
കാണുന്നത് സെവൻസ് ഫുട്ബോൾ കളിക്കാർക്ക് സ്ഥിരമായി കൊടുക്കുന്ന ഗോലി സോഡയാണ്. ഇടവേളയായാൽ
രണ്ടു മൂന്ന് പെട്ടികൾ മൈതാനത്ത് ഇറക്കി വെക്കും. ഗോലി സോഡാ മോഹം രണ്ടു മൂന്ന് വർഷം
മനസ്സിൽ കൊണ്ട് നടന്നു. പിന്നെ എട്ടാം ക്ലാസ് കാലഘട്ടത്തിലെപ്പോഴോ ഞാനും ഗോലി സോഡാ
കഴിച്ചതായി ഓർക്കുന്നു. പിന്നെ രണ്ടു മൂന്ന് വർഷം ഇടയ്ക്ക് ഗോലി സോഡാ കഴിക്കുന്നത്
ശീലമായിരുന്നു. ഇടയ്ക്ക് എന്ന് പറയുമ്പോൾ ആഴ്ചയിൽ ഒരിക്കൽ. പിന്നീട് അത് ഗോൾഡ് സ്പോട്
എന്ന മറ്റൊരു പാനീയത്തിലെത്തി. അധിക കാലമൊന്നും നീണ്ടു നിന്നില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ
ഷൈനുമായുള്ള സൗഹൃദം തുടങ്ങിയതോടെ അത് പൈനാപ്പിൾ
, നാരങ്ങാ ജ്യുസ് തുടങ്ങിയ പാനീയങ്ങളിലേക്ക് വഴിമാറി. അയാൾക്ക് ജ്യുസുകളോടായിരുന്നു
കമ്പം. ഇടയ്ക്ക് സിഗരറ്റും വീഢിയും വെറുതെ പുകച്ചു നോക്കിയതായും ഓർക്കുന്നു. കഞ്ചാവും
ബ്രൗൺ ഷുഗറും ശ്രമിച്ചു നോക്കിയിട്ടില്ല. കണ്ടാലും തിരിച്ചറിയില്ല.
I use this site to post my short spontaneous articles, short stories, views, my own drafts before publishing, Some articles could be comments on the books I have read. (English and Malayalam). In such notes, it will never be judgements on those books. Please consider these as my own introspections or simple expressions after reading few books. Some posts could be some subjects that may trigger my imagination (english or malayalam). This is not a paid activity from anyone..Thanks Lyons
Sunday, 27 February 2022
ഗോലി സോഡാ
Subscribe to:
Post Comments (Atom)
ഗോലി സോഡാ
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...
-
1960 - ചാണ്ടികുര്യൻ വറീത് മകനെയും കൂട്ടി കരിക്കോട് പെണ്ണ് കാണാൻ പോയി. സ്ഥിരം കലാപരിപാടികൾ തുടങ്ങി. ചായസൽക്കാരം, വെടിവട്ടം, കുടുംബ മഹിമ, പ...
-
പത്ത് രൂപയുടെ വില പത്ത് രൂപ തന്നെയാണ്. എന്നാൽ ചില സമയങ്ങളിൽ അതിന്റെ മൂല്യങ്ങളിൽ മാറ്റം വരാറുണ്ട്. പത്ത് രൂപയ്ക്ക് നിങ്ങൾക്ക് മിട്ടായി വാങ്ങി...
-
എന്റെ പേര് റിമസെൻ. വലിയ ഒരു കുടുംബത്തിലെ കൊച്ചുമകൾ. എന്റെ അമ്മയുടെ കുടുംബത്തിൽ അവർ ആറ് മക്കൾ. നാല് ആണ്മക്കളും രണ്ട് പെൺമക്കളും. അച്ചായ...
No comments:
Post a Comment