Sunday, 19 March 2017

വേണു വി ദേശം


വേണു ചേട്ടൻ ഷെയർ ചെയ്ത ഗസൽ കേട്ടുകൊണ്ടാണ് ഈ ചെറിയ വരികൾ ഞാൻ എഴുതുന്നത്. തൃശൂർക്കാരനായ ഞാൻ ഈ ദേശം എന്ന സ്ഥലത്തു വന്നു താമസിച്ചത് വളരെ വലിയ നിയോഗമായി മാത്രമേ കാണാൻ കഴിയുള്ളു.  എൻ കെ ദേശത്തെ സാറിനെ കുറിച്ച് ഇതിനു മുമ്പ് എഴുതിയിരുന്നു. ഇന്ന് മറ്റൊരു കലാകാരനെ കുറിച്ച്    എഴുതട്ടെ;  വേണു വി ദേശം: മലയാള സാഹിത്യ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരു എഴുത്തുകാരൻ. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ലിയോ ഗ്രീൻബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടോൾസ്റ്റോയിയുടെ ജീവിത കഥയെ ആസ്പദമാക്കി രചിക്കപ്പെട്ട പ്രിയപ്പെട്ട ലിയോ ഹൃദ്യമായ ഒരു വായന അനുഭവമാണ്. കുടുംബത്തിന്റെയും ശിഷ്യന്റെയും വീക്ഷണത്തിൽ ടോൾസ്റ്റോയ് പുനർജനിക്കുന്നു. ദസ്തയവ്സ്കിയുടെ നിരവധി രചനകൾ അദ്ദേഹം മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. ഈ അടുത്ത കാലത്താണ് ഞാൻ അദ്ദേഹത്തിന്റെ തർജ്ജമ  വായിക്കുന്നത്. രണ്ടോ മൂന്നോ വട്ടം സംസാരിച്ചിട്ടുണ്ട്. ചില മനുഷ്യരോട് അധികം സംസാരിക്കേണ്ട കാര്യമില്ല. എല്ലാ അർത്ഥത്തിലും ദസ്തയവ്സ്കിയുടെ ഹൃദയവുമായി നടക്കുന്ന മനുഷ്യൻ. അദ്ദേഹത്തിന്റെ രൂപവുമുണ്ട്. അടുത്ത ആഴ്ച അദ്ദേഹത്തിന്റെ പുതിയ തർജ്ജമകൾ പബ്ലിഷിങ് ആണ്. അദ്ദേഹത്തിന്റെ സംഭാഷണത്തിലെ മൃദുലത എന്നെ വല്ലാതെ ആകർഷിച്ചു. ഞാൻ ഇവിടെ ഇദ്ദേഹത്തെ കുറിച്ച് എഴുതുന്നത്ത് എന്റെ സുഹൃത്തുക്കൾക്ക് വേണ്ടിയാണ്. കാരണം മലയാള സാഹിത്യ ലോകത്തെ പരിചയമുള്ളവർക്ക് വേണു ചേട്ടനെ അറിയാം...ദസ്തയവ്സ്കിയെ കണ്ടില്ലെങ്കിലും നമുക്ക് ഇനി വിഷമിക്കേണ്ട. ഗ്രീൻബുക്സ് പബ്ലിഷ് ചെയ്ത മറ്റു ഗ്രന്ഥങ്ങൾ - അജ്ഞാതന്റെ കുറിപ്പുകൾ, തികച്ചും നിർഭാഗ്യകരം,റഷ്യൻ ക്രിസ്തു

1 comment:

  1. പതിനായിരത്തോളം പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു പുസ്തകച്ചന്തയിൽ കയ്യിൽ തടയുന്ന പുസ്‌തകങ്ങൾ വിരലിലെണ്ണാവുന്ന മാത്രം .. തലക്കെട്ട് മുതൽ, പുറം താൾ .. എന്നിയവയിലൂടെ കണ്ണോടിക്കുമ്പോൾ ഉള്ളം തുടിക്കുന്ന എന്തോ ഓരോ വാക്കുകളിലും ഒളിച്ചിരിക്കുന്നതായനുഭവപ്പെടുമ്പോൾ തുടങ്ങുന്നു ആ ബന്ധം ... ഉള്ളത്തിൽ നിന്ന് ഉള്ളത്തിലേക്കൊരു യാത്ര ..

    വേണു വി ദേശം കൈപിടിച്ച് കൊണ്ടുപോകുന്നത് ലോകം കണ്ട മഹാന്മാരായ റഷ്യൻ ഇതിഹാസങ്ങളിലേയ്ക്കാണ്...ആ യാത്ര അവസാനിക്കില്ല ... ഓരോ തലമുറകളും അനുഗമിച്ചുകൊണ്ടേ ഇരിക്കും ...

    സുരേഷ് കളപ്പുരയ്ക്കൽ . ആലുവ

    ReplyDelete

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...