Wednesday, 11 March 2020

1998 - ഏപ്രിൽ ഫൂൾസ് ഡേ (Mystery Girl)


അന്ന് കാലത്ത് വീട്ടിലേക്ക് ഒരു പെൺകുട്ടി ഫോൺ ചെയ്തു. "ലിയോണിന് ഒരു ബൈക്ക് ആക്സിഡന്റ്, തൃശൂർ മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ കൊണ്ടുപോകുന്നു." കേട്ട പാതി ഫോൺ വലിച്ചെറിഞ്ഞ  അമ്മ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം ഓർത്തു. എന്റെ പേര് ഉറക്കെ വിളിക്കുന്നത് കേട്ട് മുകളിലെ മുറിയിൽ നിന്നും വായിച്ചുകൊണ്ടിരുന്ന പുസ്തകം തിരികെ വെച്ച് താഴേക്ക് ഇറങ്ങി വരുമ്പോൾ ഞാൻ കണ്ടത് 'മോനെ'എന്ന് വിളിച്ച് എന്റെ കൈകളിലേക്ക് തളർന്ന വീണ അമ്മയെയാണ്. എന്നെ കണ്ടതും ആശ്വാസമായി. "കുരുത്തം കെട്ട പെണ്ണ്" എന്ന് പറഞ്ഞ അമ്മ തിരികെ പോയി. ആ പെൺകുട്ടി ആരാണെന്ന് കണ്ടുപിടിക്കാൻ ചെറിയ ശ്രമം ഞാൻ നടത്തിയെങ്കിലും പിന്നീട് ഉപേക്ഷിച്ചു. ഒരു പക്ഷേ പെൺ ശബ്‌ദത്തിൽ ഏതെങ്കിലും മിമിക്രിക്കാർ വിളിച്ചതായിരിക്കുമെന്നും ചിന്തിച്ചു. എന്നാലും കുറച്ചു ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ ഫൂൾ ഫോൺ കാൾ  ചെയ്ത വ്യക്തി മുന്നിൽ വരുമെന്ന് ഞാൻ കരുതിയിരുന്നു. 22 വർഷം കഴിഞ്ഞുവെങ്കിലും  ഞാൻ ചോദിക്കട്ടെ അത് ആരായിരുന്നു?

3 comments:

  1. കൂട്ടുകാരന്റെ വീട്ടിലോട്ടു വിളിച്ചു അവനു അപകടം വന്നു എന്ന് പറഞ്ഞു പറ്റിച്ചത് ഓർമ വന്നു, അന്ന് അവന്റെ അപ്പൻ കോളേജിലോട്ടു ഓടി വന്നു മോനെ എന്ന് പറഞ്ഞു..അപ്പോൾ അവൻ പറഞ്ഞു, അപ്പാ, ആരോ പറ്റിച്ചതാവും എന്ന്..

    ReplyDelete
  2. അത് പോലെ ഇളയപ്പനെയും..

    ReplyDelete

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...