അധികാരി -1
സഹായി : പുതിയ ആശയം അവതരിപ്പിച്ചത് നമ്മുടെ ശത്രുക്കളാണ്.
അധികാരി: അത് നമ്മൾ
പുറത്ത് പറയേണ്ട. നമ്മളായി കണ്ടുപിടിച്ച് കാര്യങ്ങൾ നടത്തുന്നതായി അവതരിപ്പിച്ചാൽ മതി.
സഹായി : അത് സത്യമല്ലല്ലോ
അധികാരി : അവർക്ക് ഈ
കണ്ടുപിടിത്തത്തിന്റെ ക്രെഡിറ്റ് പോകാൻ ഞാൻ അനുവദിക്കില്ല. ഇതൊക്കെ ഇവിടെയുള്ള പൊതുവായ
കാര്യങ്ങൾ. എത്രയോ കാലമായി ഇവിടെ ഇത്തരം ആശയങ്ങളുണ്ട്
അധികാരി - 2
അധികാരി : ഇത് നമ്മൾ
കണ്ടുപിടിച്ച ആശയമാണെന്ന് പറഞ്ഞാൽ അവർ ഈ പ്രൊജക്റ്റ് എതിർക്കും
സഹായി : നല്ല ആശയങ്ങൾ
, അവരെക്കൊണ്ട് തന്നെ ചെയ്യിക്കാം, ക്രെഡിറ്റ് നമുക്ക് തന്നെ ലഭിക്കും
അധികാരി : സൂക്ഷിക്കണം
ക്രെഡിറ്റ് അവർ അടിച്ചു മാറ്റാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കണം. ക്രെഡിറ്റ് അടിച്ചുമാറ്റുന്ന
കാര്യത്തിൽ അവർ മിടുക്കന്മാരാണ്.
No comments:
Post a Comment