Tuesday, 18 December 2018

ഒരു ജോലി ഇന്റർവ്യൂ (എന്റെയല്ല മറ്റൊരാളുടെ അനുഭവം)


അന്നെനിക്ക് മൂന്നര ഷത്തെ പ്രവർത്തി പരിചയമുണ്ട്. നല്ല ആത്മവിശ്വാസത്തോടെ ഞാഇന്റവ്യൂ മുറിയിലേക്ക് കടന്നു ചെന്നു. ആദ്യ റൗണ്ടാണ്. വലിയൊരു കമ്പനിയിൽ ജോലിയുള്ളതുകൊണ്ട് എവിടെയും അങ്ങനെ കയറി ചെല്ലാം. നിങ്ങവേണമെങ്കിൽ എന്നെ എടുത്തോളൂ; എനിക്ക് പട്ടിണിയൊന്നുമില്ലഅതാണെന്റെ ശരീരഭാഷ. ചോദ്യങ്ങൾ തുടങ്ങിയതോടെ ഉള്ളിലെ ആത്മവിശ്വാസം മുഴുവാനയും ഒലിച്ചു പോയി. എങ്കിലും ഞാൻ അത് പുറത്ത് കാണിച്ചില്ല. വീബിയും വീസിയും (ടെക്നിക്കവാക്കുകൾ)  തമ്മിലുള്ള അന്തരങ്ങഎങ്ങനെ? അതും ഇതും തമ്മിലുള്ള വത്യാസം? ഇതും അതും തമ്മിലുള്ള വ്യത്യാസം? അങ്ങനെ അയാൾ എന്നോട് ഒരു സ്നേഹവുമില്ലാതെ വളരെ വേഗത്തിൽ ഇരുപത് ചോദ്യങ്ങളെങ്കിലും ചോദിച്ചു കാണണം. ഒന്നിനും എനിക്ക് ഉത്തരം അറിയില്ലായിരുന്നു. ഒന്നോ രണ്ടോ ഉത്തരങ്ങഒഴിച്ച് എല്ലാം വളരെ കൃത്യമായി അറിയില്ലെന്നുത്തരം പറഞ്ഞു. ആദ്യമൊക്കെ അറിയില്ലെന്ന് ഞാൻ പതുക്കെയാണ് ഉത്തരം പറഞ്ഞത്. പിന്നെ ആത്മവിശ്വാസത്തോടെ ഞാൻ പറയാൻ തുടങ്ങി; "അറിയില്ല." "അറിയില്ല." അതിനു ശേഷം അയാളോട് തീർത്തു പറഞ്ഞു "ഇനി ഇത്തരം ചോദ്യങ്ങചോദിച്ചാഎനിക്കുത്തരം അറിയില്ല. ചോദിച്ചിട്ട് ഒരു ഫലവുമില്ല. ഞാചെയ്ത കാര്യങ്ങളെ കുറിച്ച് ചോദിക്കുക." അത് പറഞ്ഞപ്പോഅയാഎന്റെ മുഖത്തേക്ക് രൂക്ഷമായൊന്നു നോക്കി. അതിനു ശേഷം പുറത്ത് കാത്ത് ില്ക്കാൻ പറഞ്ഞു 

എന്നെ രണ്ടാം റൗണ്ടിൽ ഇന്റവ്യൂ ചെയ്യുന്ന ആർക്കിടെക്ട് ഭീകരന്റെ അടുത്തേയ്ക്ക് പറഞ്ഞയച്ചു. ചെയ്ത കാര്യങ്ങളെ കുറിച്ച് ചോദിയ്ക്കാപറഞ്ഞത് ആദ്യത്തെയാൾക്ക് ഇഷ്ടപ്പെട്ടില്ല എന്നത് വ്യക്തമാണ്; ഞാൻ ചിന്തിച്ചു. 'എങ്കിൽ നീയൊന്നു ആർക്കിടെക്ട് ഭീകരന്റെ അടുത്ത് നീ ചെയ്ത മഹാകാര്യങ്ങളൊക്കെയൊന്ന് പറയ്; ാനൊന്നു കാണട്ടെ.' അതായിരുന്നു ആദ്യത്തെയാളുടെ മുഖഭാവം. രണ്ടാം റൗണ്ടിൽ ഭീകരന്റെ അടുത്തെത്തിയപ്പോ; ഭീകരൻ അത്ര ഭീകരനായിരുന്നില്ല. കുറച്ചു സ്നേഹം ഉള്ള മനുഷ്യനായിരുന്നു. എങ്കിലും ഒരു മണിക്കൂർ എന്നെ വിസ്താരം നടത്തി. മുകമ്പനിയിചെയ്ത കാര്യങ്ങൾ ഞാൻ വിസ്തരിച്ചു പറഞ്ഞു. അതിനെ സംബന്ധിച്ചു നിരവധി ചോദ്യങ്ങൾ ആർക്കിടെക്ട് ഭീകരൻ എന്നോട് ഉയത്തികൊണ്ടിരിന്നു. അങ്ങനെ രണ്ടു മാസത്തിന് ശേഷം ഞാരണ്ടാമത്തെ ജോലിയിൽ കയറി. അവിടെയെത്തിയപ്പോൾ എന്നെ ആദ്യം ഇന്റവ്യൂ ചെയ്ത നാണം കെടുത്തിയ ആളെ ഞാതേടിപ്പിടിച്ചു 

അയാളോട് ഞാചോദിച്ചു; "തൊണ്ണൂറ്റിയഞ്ചു ശതമാനം ചോദ്യത്തിനും ഞാൻ അറിയില്ല എന്നാണ് ഉത്തരം പറഞ്ഞത്. പിന്നെ എന്തിനാണ് രണ്ടാം റൗണ്ടിലേക്ക് എന്നെ കടത്തി വിട്ടത് ?"   

അയാൾ ചിരിച്ചു. "എനിക്ക് നല്ല ഓർമ്മയുണ്ട്. അന്ന് ഞാമുപ്പത് പേരെ ഇന്റവ്യൂ ചെയ്തിരുന്നു. നിങ്ങമാത്രമായിരുന്നു വ്യത്യസ്തം."  

എനിക്ക് മനസിലായില്ല. "എന്ത് വ്യത്യസ്തം? അറിയില്ല എന്ന് ഞാൻ തുടർച്ചയായി പറഞ്ഞതോ?"  

അയാളെന്നോട് മറുപടി പറഞ്ഞു "അറിയില്ലെന്നറിയുന്നത് വലിയ അറിവാണ്. "

Monday, 10 December 2018

അധ്യാപകർ പറഞ്ഞ കഥ – ഓർമ്മകളിൽ നിന്ന്


സ്കൂളിൽ പഠിക്കുമ്പോൾ പീ.ടി മാസ്റ്റർ ക്ലാസ്സിലേക്ക് വരുന്നത് വളരെ സന്തോഷമായിരുന്നു. ഒന്നാമത്തെ കാര്യം, ആ പീരിയഡ് ടീച്ചർ ക്ലാസെടുക്കാൻ വരില്ലെന്നത് തന്നെയാണ്. രണ്ടാമത്തെ കാര്യം പീ.ടി മാസ്റ്റർ ആരെയും ചീത്ത പറയാറില്ല. മൂന്നാമത്തെ കാര്യം, അദ്ദേഹം ദയ കാണിച്ചാൽ എല്ലാവർക്കും ഫുട്ബോൾ ഗ്രൗണ്ടിലേക്ക് ഓട്ട പ്രദക്ഷിണം നടത്താം. അതുമല്ലെങ്കിൽ അദ്ദേഹം നല്ലൊരു കഥ പറയും. കഥയെന്നു പറയുമ്പോൾ അത് ഒരു വല്ലാത്ത വിവരണമായിരിക്കും. ആ കഥ നടക്കുന്ന സ്ഥലത്ത്;  കാലത്ത്; ജീവിതം ഉഴുതു മറിച്ച അനുഭവസമ്പത്ത്‌ അദ്ദേഹം കഥ പറച്ചിലിൽ പുറത്തെടുക്കും. യുദ്ധമാണെങ്കിൽ യോദ്ധാവ്.  ക്രൈം സ്റ്റോറിയെങ്കിൽ പോലീസ് ഉദ്യോഗസ്ഥൻ.  അസാധാരണമായ കഥ പറച്ചിൽ വൈഭവം. ആ കഥകൾ ശ്രദ്ധിക്കാത്ത ഒരു വിദ്യാർത്ഥിയും ഉണ്ടാകില്ല.  ഇടയ്ക്ക് ചില അവിശ്വസനീയമായ കാര്യങ്ങൾ കഥയുടെ ഭാഗമായി അവതരിപ്പിക്കുമ്പോൾ എന്റെ അടുത്തിരുന്നിരുന്ന ആൽഫ്രഡ് "പുളു കൂടുന്നുണ്ട്" എന്ന് പറയുന്നതും കേൾക്കാം. പുളു കഥകൾ പറയാൻ ആൽഫ്രഡും മിടുക്കനാണ്. ഈ കഥ പുളുവാണോ എന്നെനിക്കറിയില്ല. എങ്കിലും ഞാൻ ആസ്വദിച്ച കഥയാണ്.  രണ്ടാം ലോക മഹായുദ്ധ കാലത്ത് ;  (അത് കേൾക്കുമ്പോൾ തന്നെ എനിക്ക് ആവേശം വരും; യുദ്ധത്തിൽ പങ്കെടുത്ത്‌ മരണമടഞ്ഞ വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും പത്തു വയസുള്ള ഒരു കുട്ടിയുടെ ചരിത്രാവേശമായി കണക്കാക്കി എന്നോട് ക്ഷമിക്കണം. നിങ്ങൾക്ക് ഒരു സന്തോഷവുമില്ലെന്നറിയാം.) അതെ, രണ്ടാം ലോക മഹായുദ്ധ കാലത്ത് ജർമ്മൻ ചാര സംഘടനയുടെ ഒരു പ്രധാന പടത്തലവനായിരുന്നു ഇനോവർ. വിൻസ്റ്റൺ ചർച്ചിലിനെ വധിക്കാൻ ഹിറ്റ്ലറിൻറെ ആൾക്കാർ ഇനോവറിനെ  ചുമതല ഏൽപ്പിച്ചു. ചർച്ചിലിനെ വധിച്ചാൽ ബ്രിട്ടന് മേൽ ആധിപത്യം സ്ഥാപിക്കാമെന്ന് ഹിറ്റ്ലറിൻറെ ആൾക്കാർ സ്വപ്നം കണ്ടുവെന്നാണ് പറയപ്പെടുന്നത്.

ആൽഫ്രഡ് ശബ്ദം താഴ്ത്തി പറഞ്ഞു. ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല. മാഷിന്റെ ഈ കഥയിലെ ആദ്യ പുളുവാണ്.”

ഏതായാലും ചുമതല വളരെ ലളിതമായിരുന്നു. ചർച്ചിലിനെ വെടിവെച്ചു കൊല്ലുക. ചർച്ചിൽ മരിച്ചുവെന്ന് ഉറപ്പു വരുത്തുക.

ഒരാളെ കൊന്നാൽ എങ്ങനെ രാജ്യം കീഴടക്കും?” ആൽഫ്രഡ് എന്റെ ചെവിയിൽ പറഞ്ഞു.

 

മാസ്റ്റർ അത് മനസിലാക്കിയെന്നു തോന്നുന്നു. ഉടനെ അനുബന്ധ കഥ അദ്ദേഹം പറഞ്ഞു. പല തവണ ചർച്ചിലിനെ വധിക്കുന്നതിനു പലരും ശ്രമിച്ചിരുന്നു. ചോക്കലേറ്റിൽ ബോംബ് വെച്ച് നടത്തിയ ശ്രമങ്ങൾ പരാജപ്പെട്ടതിനു ശേഷമാണ് അവസാനം ഇനോവരെ പ്രത്യേക തരത്തിലുള്ള തോക്ക് ഏൽപ്പിക്കുന്നത്.  ഇനി നേരിട്ട് കൃത്യം നടത്തണം. അതിനു ശേഷം ഹിറ്റ്ലറിനെ അവിടെ നിന്ന് തന്നെ വിവരം അറിയിക്കണം. വേഷം മാറി കാര്യങ്ങൾ നടത്താൻ കഴിവുള്ള ഇനോവർ എന്ന ചാരൻ  ചർച്ചിലിനെ വധിക്കുന്നതിനായി പുറപ്പെട്ടു.  ലണ്ടനിൽ എത്തിയ ശേഷം ഏതാണ്ട് മൂന്നു വർഷം പലവിധ പ്രവർത്തനങ്ങൾ നടത്തി പാചകക്കാരന്റെ വേഷത്തിൽ ചർച്ചിലിന്റെ കൊട്ടാരത്തിൽ കയറിപ്പറ്റി. നിങ്ങൾ ഒരു കാര്യം മനസിലാക്കണം, ഹിറ്റ്ലർ ഒരു വിഡ്ഢിയല്ല. അദ്ദേഹം ഇനോവരെ തിരഞ്ഞെടുത്തത് അദ്ദേഹം ബ്രിട്ടീഷ്‌കാരുടെ പോലെ ഇംഗ്ലീഷ് സംസാരിക്കുന്നത്കൊണ്ടാണ്. ആൽഫ്രഡ്‌ വീണ്ടും പറഞ്ഞു. അടുത്ത പുളു. ഇത് വെറും അഡ്ജസ്റ്റ്മെന്റ് കഥ.” കാര്യം പാചക ശാലയിൽ കയറിപ്പറ്റിയെങ്കിലും ഇന്നോവർക്ക് ചർച്ചിലിനെ നേരിട്ട് കാണാൻ സാധിച്ചിരുന്നില്ല. ആറു മാസത്തെ ശ്രമഫലമായി ചർച്ചിലിനു ഇഷ്ടമുള്ള ഭക്ഷണങ്ങൾ എന്താണെന്ന് ഇനോവർ മനസിലാക്കി. നമ്മൊളൊക്കെ കരുതുന്ന പോലെ വെറുതെ ചർച്ചിലിന്റെ അടുത്തേക്ക് കയറി ചെല്ലാൻ ആർക്കും സാധിക്കില്ല. പിന്നെയും മാസങ്ങൾ കഴിഞ്ഞു ചർച്ചിലിനു ഇഷ്ടമുള്ള ലാംപ് ഫ്രൈ ഉണ്ടാക്കുന്ന വിദ്യ ഇനോവർ പഠിച്ചെടുത്തു. പ്രധാനപ്പെട്ട കുക്കിന്റെ അടുത്ത് ചർച്ചിലിനു ലാമ്പ് ഫ്രൈ ഉണ്ടാക്കി കൊടുക്കാനുള്ള ആഗ്രഹം ഇനോവർ അറിയിച്ചു. നിരവധി തവണ ലാംപ് ഫ്രൈ ഉണ്ടാക്കി മടുത്ത ചീഫ് ഷെഫ് ഇനോവരോട് സമ്മതം മൂളി. അങ്ങനെ ഒരിക്കൽ 1942 -ഡിസംബറിലെ ഒരു ഞായറാഴ്ച കാലത്ത് ഇനോവർ ഉണ്ടാക്കിയ ലാംപ് ഫ്രൈ ചർച്ചിലിന്  വിളമ്പി. ക്രിസ്തുമസ് കാലമായതുകൊണ്ട് ഞായറാഴ്ചകളിൽ ചർച്ചിൽ ബംഗ്ളാവിലെ ഭക്ഷണം കഴിക്കുക പതിവായിരുന്നു. ആൽഫ്രഡ്‌ എന്റെ ചെവിയിൽ പറഞ്ഞു ഇത് മാഷിന്റെ അഡ്ജസ്റ്റ്മെന്റ്

 
ഏതായാലും ചർച്ചിൽ ലാമ്പ് ഫ്രൈ കഴിച്ചു. അദ്ദേഹത്തിന് അന്നത്തെ ലാംപ് ഫ്രൈ വളരെ ഇഷ്ടപ്പെട്ടു. ചീഫ് കുക്കിനെ വിളിച്ച്  രുചി വ്യത്യാസത്തെ കുറിച്ച് ചോദിച്ചു. പ്രധാന കുക്ക് ഭയന്നു. അയാൾ ഒന്നും ആലോചിക്കാതെ ഇത് പുതിയ കുക്ക് ഇനോവർ ഉണ്ടാക്കിയതാണെന്ന് ചർച്ചിലിനോട്  പറഞ്ഞു. എങ്കിൽ ഇനോവരെ ഉടനെ കാണണമെന്നായി ചർച്ചിൽ. ഭക്ഷണം കഴിച്ചു ഓഫീസ് റൂമിനു അടുത്തുള്ള വിശ്രമമുറിയിലേക്ക് ചർച്ചിൽ പോകുന്നത് ചീഫ് ഷെഫ് ശ്രദ്ധിച്ചു. അയാൾ ഓടി ഇനോവരെ കാര്യം ധരിപ്പിച്ചു. ചർച്ചിൽ വളരെ സന്തോഷവാനാണെന്നും ഇനോവരെ കാണാൻ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചു. ഇനോവർ തന്റെ മുറിയിലേക്ക് പോയി നല്ല വസ്ത്രങ്ങൾ അണിഞ്ഞു ചർച്ചിലിന്റെ റൂമിലേക്ക് പോയി. പോക്കറ്റിൽ രഹസ്യമായി തന്റെ റിവോൾവറും ഇനോവർ കരുതിയിരുന്നു. രണ്ടു വർഷം അവിടെ ജോലി ചെയ്തത് കൊണ്ട് ഇന്നോവരുടെ പോക്കെറ്റ്  സെക്യൂരിറ്റി ഗാർഡുകൾ അന്ന് ശ്രദ്ധിച്ചില്ല. ആൽഫ്രഡ് മൂളി ഇത് വൻ പുളു.റൂമിലേക്ക് എത്തിയ ഇനോവർ കട്ടിലിൽ കിടക്കുന്ന രൂപം ശ്രദ്ധിച്ചു. അത് വെറും തലയിണകളാണെന്നു അതിബുദ്ധിമാനായ ഇനോവർ മനസിലാക്കി; അതുകൊണ്ട് അയാൾ റിവോൾവർ പുറത്തേക്കെടുത്തില്ല. റൂമിനോട് ചേർന്നുള്ള ഓഫീസ് മുറിയിൽ അയാൾ സാവധാനം കാലെടുത്തു വെച്ചു. കസേരയിൽ പുറം തിരിഞ്ഞു ഇരുന്ന ചർച്ചിലിനെ വധിക്കാൻ കിട്ടുന്ന ആദ്യ അവസരം.  അയാൾ റിവോൾവർ പുറത്തേക്കെടുത്തു. ചർച്ചിലിന്റെ തല ലക്ഷ്യമാക്കി ഉന്നം പിടിച്ചു. ചുറ്റും ആരുമില്ല. കാഞ്ചി വലിച്ചാൽ ചർച്ചിൽ അവിടെ അവസാനിക്കും. എങ്കിലും ഇനോവർ കാഞ്ചി വലിച്ചില്ല. ഇനോവർ ഒന്ന് ചുമച്ചു ശബ്‍ദം ഉണ്ടാക്കി. ചർച്ചിൽ എഴുന്നേറ്റു. അദ്ദേഹം തിരിഞ്ഞ് ഇനോവരെ അത്ഭുതത്തോടെ നോക്കി. മരണത്തെ മുഖാമുഖം കാണുകയാണെങ്കിലും വിൻസ്റ്റൺ ചർച്ചിൽ പുഞ്ചിരിച്ചു. ഒരു ചോദ്യം അദ്ദേഹം ചോദിച്ചു. "അപ്പോൾ നിങ്ങൾ എന്നെ വധിക്കാൻ വന്നതാണെല്ലേ?"  ഇനോവർ ഉന്നം പിടിച്ചുതന്നെ അനങ്ങാതെ നിന്നു. മരിക്കുന്നതിന് മുമ്പ് ചർച്ചിൽ തന്റെ അവസാന ചോദ്യം ചോദിച്ചു. "താങ്കൾ എന്നെ കൊല്ലാൻ തന്നെ വന്നതാണോ? എന്താണ് താങ്കൾക്ക് ലഭിക്കുന്ന പ്രതിഫലം ?"  ആ ചോദ്യത്തിന്റെ ശക്തിയിലെന്നോണം ഇനോവർ തന്റെ റിവോൾവർ താഴെയിട്ടു. പിന്നാലെ വന്ന രണ്ടു സെക്യൂരിറ്റി ഗാർഡുകൾ ഇനോവരെ അറസ്റ്റ് ചെയ്തു. തന്റെ മുന്നിൽ നിൽക്കുന്നത് ചർച്ചിലിന്റെ ഡ്യുപ് ആണെന്ന് ഇനോവർ മനസിലാക്കിയ നിമിഷമാണ് അയാൾ തന്റെ റിവോൾവർ താഴെയിട്ടത്. ഇനോവർ അങ്ങനെയാണ്. വേണമെങ്കിൽ ഒരു ദേഷ്യത്തിന് ആ നാടകക്കാരനെ വധിക്കാമായിരുന്നു. അത് ഉണ്ടാക്കുന്ന നാണക്കേടിനേക്കാൾ അയാൾ ആസ്വദിച്ചത് ആയുധം വെച്ച് കീഴടങ്ങലായിരുന്നു.

Thursday, 25 October 2018

ഭക്ഷണത്തിന് വേണ്ടി മാത്രം


ജോലിയിൽ കയറി മൂന്ന് ഷമായി. കമ്പനിയിൽ പുതിയ ടെക്നിക്കജോലികളായതുകൊണ്ട് മറ്റു കാര്യങ്ങളിഅധികം ശ്രദ്ധിക്കാതെ എന്നെ പ്പിച്ച ജോലി ഞാചെയ്തുകൊണ്ടിരുന്നു. റാത്തോഡ് ശ്രീവാസ്‌തവ മാനേജആണ്. സാധാരണയായി സംസാരിക്കുന്ന രീതിയിലല്ല ഇന്നത്തെ സംഭാഷണം. ഇന്ന് വളരെ ഉറക്കെയാണ് ംസാരിക്കുന്നത്. എല്ലാവരോടും അത് ചെയ്യണം ഇത് ചെയ്യണമെന്ന് പറഞ്ഞു നടക്കുന്നുണ്ട്. എന്തൊക്കൊയോ വലിയ ജോലികൾ ചെയ്യുന്നതായി ഭാവിച്ചു അയാൾ സംസാരിച്ചു കൊണ്ടിരുന്നു. അയാളുടെ സ്ഥിരം ശീലമല്ല. ഈ കഴിഞ്ഞ ഒരു വർഷവും അയാ  ഇങ്ങനെ സംസാരിക്കുന്നത് ഞാകണ്ടിട്ടില്ല. അയാപറഞ്ഞില്ലെങ്കിലും അവനന്നായി ജോലി ചെയ്യുന്നുണ്ട്. എന്റെ അടുത്ത് എത്തിയ അയാപതുക്കെ എന്തോ ചോദിച്ചു മുന്നോട്ട് പോയി. ഞങ്ങൾ തമ്മിമൂന്ന് ഷത്തെ പരിചയമുണ്ട്. അത് കൊണ്ട് അയാഉറക്കെ പറഞ്ഞഭിനയിച്ച നാടകം എന്റെ മുമ്പികാണിച്ചില്ല. മറ്റു പലരും പുതിയ ജോലിക്കാരാണ്. അവരുടെ മുന്നിലാണ് അയാനാടകം കളിച്ചത്. അതിന്റെ ത്ഥം ആലോചിക്കുന്നതിന് മുമ്പ് തന്നെ കാര്യങ്ങൾ എനിക്ക് മനസിലായി. ഈമിയ ലീഡർ (ഒരു വലിയ ഗ്രൂപ്പ് ) അന്ന് ജോലി സ്ഥലം സന്ദശനം നടത്തുന്നു. അവിടെ മറ്റു നേതാക്കന്മാരെല്ലാം എത്തിയിട്ടുണ്ട്. അവരുടെ മുന്നിചില കളികൾ. അയാൾ ചെയ്തത് തെറ്റല്ല. അവരുടെ ആത്മവിശ്വാസത്തിന് വേണ്ടിയുള്ള ചില സൂത്രങ്ങൾ 

ഇത് മറ്റൊരു മയിലേക്ക് എന്നെ കൊണ്ടുപോയി. പണ്ട് വീട്ടിലെ പറമ്പു കിളച്ചു വൃത്തിയാക്കാജോലിക്കാരെ പ്പിച്ചിരുന്നു. നാലോ അഞ്ചോ പേര് കൈക്കോട്ടുമായി ഗ്രൂപ്പ് ഡാൻസ് കളിക്കുന്ന പോലെ പറമ്പു ഉഴുതു മറിക്കും. കവുങ്ങും തെങ്ങും ഇടകലന്ന് നിക്കുന്നതുകൊണ്ട് ട്രാക്ടഉപയോഗിച്ചു ഉഴുതുമറിക്കാകഴിയില്ല. പപ്പാ വീട്ടിലുണ്ടെങ്കിൽ നാല് മണിയാകുമ്പോൾ അവർക്ക് ചായ കൊടുക്കാനായി അവരുടെ അടുത്തേക്ക് പോകുന്ന രംഗം ഓർമ്മ വന്നു. ചായ കൊടുക്കാനായി കൈ നീട്ടിയാൽ അവർ അത് അവിടെ വെക്കാൻ പറയും. പിന്നെ അഞ്ചു മിനിറ്റ് മുതലാളിയെ കാണിക്കാനുള്ള കിള തുടങ്ങും. ഓരോ തവണ കിളക്കുമ്പോഴും അവരുടെ ജീവൻ പോകുന്ന ശബ്ദം കേൾക്കാം. അഞ്ച് പേരൊരുമിച്ചു കിളക്കുമ്പോൾ അവരുടെ ശ്വാസോച്ഛാസം ദ്രുത താളത്തിലുള്ള ഗാനപോലെയായി മാറും. ഒരു ദിവസത്തെ ഭക്ഷണത്തിനു വേണ്ടിയുള്ള കിളയാണ്. ചില സംഘ നൃത്തങ്ങൾ പതിയെ തുടങ്ങി പിന്നെ ദ്രുത താളത്തിലായി മാറി വീണ്ടും പതിയെ അവസാനിക്കും. ജോലികൾ അവർക്ക് ജീവിതം നൃത്തം തന്നെ. ഉറക്കെ സംസാരിച്ച എന്റെ ടെക്ക് കമ്പനിയിലെ മാനേജർ റാത്തോഡും അതേ നൃത്തം തന്നെയാണ് ചെയ്തത്.

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...