Tuesday, 16 October 2018

അവിശ്വസനീയമായ ശാസ്ത്ര കഥ


തൃശൂർ സെയിന്റ് തോമസ് കോളജിൽ  ഫിസിക്സ് ഡിഗ്രി ചെയ്ത്കൊണ്ടിരിക്കുന്ന കാലം. അക്കാലത്ത് നടന്ന സെമിനാറിഒരു പ്രൊഫെസ്സപറഞ്ഞ കഥ. ശാസ്ത്രത്തിനു ഉത്തരം കിട്ടാത്തതുകൊണ്ട് തന്നെ എനിക്ക് ഇത് പ്രിയപ്പെട്ട കഥയാണ്. നടന്ന സംഭവമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഒരു കൂട്ടം റഷ്യൻ ശാസ്ത്രജ്ഞന്മാതിയറി ഓഫ് കായോസുമായി ബന്ധപ്പെട്ട പഠനങ്ങനടത്തികൊണ്ടിരിക്കുകയായിരുന്നു. ഒരു പക്ഷേ 1980-നും - 1994-നും ഇടയിൽ നടന്നിരിക്കാസാധ്യതയുള്ള കാര്യമാണ് ഞാപറയുന്നത്. അവഒരു കൂട്ടം മുയലുകളെ പിടികൂടി. അതിതള്ള മുയലിനെയും കുട്ടി മുയലുകളെയും വേർതിരിച്ചു. നാലോ അഞ്ചോ കുട്ടിമുയലുകളെയും തള്ളമുയലിനെയും വിവിധ കപ്പലുകളിലാക്കി അറ്റലാന്റിക് സമുദ്രത്തിലെ വ്യത്യസ്ത ദിക്കുകളിലേക്ക് യാത്രയായി. അനേകായിരം കിലോമീറ്ററുകമുയലുകളെയും കൊണ്ട് ശാസ്ത്രജ്ഞസഞ്ചരിച്ചു. അവമുകൂട്ടി തീരുമാനിച്ച സമയത്ത് ഒരു കപ്പലിലെ കുട്ടി മുയലിനെ കൊലപ്പെടുത്തി. അതെ സമയം തള്ള മുയലിന്റെ ഹാർട്ട് ബീറ്റ്സിൽ അസാധാരണമായ ചലനങ്ങശാസ്ത്രജ്ഞരുടെ ഇസിജി മെഷീനിദൃശ്യമായി. കുറേ സമയത്തിന് ശേഷം മറ്റൊരു കപ്പലിലുള്ള മുയകുട്ടിയെ ശാസ്ത്രജ്ഞർ കൊലപ്പെടുത്തി. അപ്പോഴും അസാധാരണമായ മാറ്റം മുയലമ്മയുടെ ഹാട്ട് ബീറ്റ്സിൽ അവശ്രദ്ധിച്ചു. അഞ്ച് മുയകുട്ടികളെ കൊന്നപ്പോഴും അവഅത് ശ്രദ്ധിച്ചു. ഒരു മുയകുട്ടിയെ കൊന്നപ്പോമറ്റൊരു മുയകുട്ടിയുടെ ഹാട്ട് ബീറ്റ്‌സ് ചലനങ്ങളിലും മാറ്റങ്ങശ്രദ്ധിച്ചു. എത്രയോ ദൂരെ നടന്ന മുയകൊലപാതങ്ങമുയലമ്മ അറിഞ്ഞത് എങ്ങനെയെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.

No comments:

Post a Comment

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...