Tuesday 14 January 2020

തൊടുപുഴ ഡീപോൾ


1991 - 92 പത്താം ക്ലാസ് കാലഘട്ടം;ചൂണ്ടൽ ഡീപോൾ സ്കൂൾ. ഞങ്ങളുടെ സ്കൂളിന്റെ പ്രിൻസിപ്പൽ ജോർജ്ജ് അച്ചൻ എപ്പോഴും 'തൊടുപുഴ ഡീപോൾ തൊടുപുഴ ഡീപോൾ’ എന്ന് പറഞ്ഞുകൊണ്ടിരിക്കും. അവിടെ നൂറ് കുട്ടികളുണ്ടെങ്കിൽ നൂറ് പേരും ഫസ്റ്റ് ക്ലാസ് വാങ്ങിക്കും. അതിൽ തന്നെ അമ്പത് ശതമാനം പേർക്ക് ഡിസ്റ്റിങ്ഷൻ. ഞങ്ങളുടെ സ്കൂൾ തുടങ്ങി അധിക കാലമായിട്ടില്ല. പത്താം ക്ലാസ്സിൽ ആകെ 53 കുട്ടികൾ. തൊടുപുഴയുടെ വിജയ ശതമാനം പല തവണ പറയുമ്പോൾ , ചിലപ്പോൾ എന്റെ മനസ്സിൽ ഞാൻ പറയും "അച്ചനും അച്ചന്റെ തൊടുപുഴയും …" എന്തായാലും അച്ചൻ പറഞ്ഞതിന്റെ  അമ്പത് ശതമാനം ഞങ്ങൾ ഫസ്റ്റ് ക്ലാസ് വാങ്ങിച്ചു. അച്ചൻ ഭയപ്പെട്ടപോലെ  ആരും തോറ്റില്ല.  പിന്നീട് എപ്പോഴോ ഒരു തൊടുപുഴ ഡീപോൾ സ്കൂൾകാരനെ കണ്ടപ്പോൾ ഞാൻ പറഞ്ഞു , "ഞാനും ഡിപോളിൽ ആണ് പഠിച്ചത്. ചൂണ്ടലിൽ ആണ് തൃശൂർ..." തൊടുപുഴ ഡീപോൾ കാരന്റെ തലയിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കി. "അവന്റെ തലയിൽ കൊമ്പൊന്നും ഇല്ല"  മഹേഷിന്റ പ്രതികാരം സിനിമയിൽ തൊടുപുഴയിലെ ഒരുത്തന്റെ മുഖത്ത് ഫഹദ് ഫാസിൽ അടിച്ചത് നന്നായി.

No comments:

Post a Comment

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...