"രാമൻ
നല്ല പയ്യനാണ്. കള്ളു കുടിക്കില്ല. വലിക്കില്ല. മറ്റു ദുഃശീലങ്ങളൊന്നുമില്ല.
ഇങ്ങനെ ഒരു ചെക്കനെ കിട്ടാൻ അവൾ പുണ്യം ചെയ്യണം." ആത്മഗതമാണെങ്കിലും ലക്ഷ്മി ശബ്ദം
ഉയർത്തി പറഞ്ഞു.
"ഓ
പിന്നെ…. ഒരു രാമൻ !" ജിനു അത്ര
സന്തോഷകരമല്ലാതെ മറുപടി പറഞ്ഞു.
"കാണാൻ
എന്ത് ഭംഗിയാണ്. നല്ല ഉയരം. നല്ല സാമ്പത്തിക ശേഷി. നല്ല സ്വഭാവം." ലക്ഷ്മി
തുടർന്നു.
"അവരെ
വെച്ച് നോക്കുമ്പോൾ നമുക്കൊന്നുമില്ലല്ലേ..." ജിനുവിന്റെ സഹോദരൻ അമ്മയുടെ കൂടെ
കൂടി.
വിശേഷണങ്ങൾ
ജിനുവിന് തീരെ ഇഷ്ടപ്പെട്ടില്ല. അയാൾ ദേഷ്യത്തോടെ പറഞ്ഞു. "നല്ല ഉയരം, നല്ല
സ്വഭാവം. നല്ല സാമ്പത്തികം. കുടിക്കില്ല. വലിക്കില്ല. ഒരാൾ ഇരുപത്തിയഞ്ച് വയസിൽ
കാറിടിച്ചു മരിച്ചു. നാടിന് എന്തെങ്കിലും ഗുണം ഉണ്ടോ? ഒരു രാമൻ വന്നിരിക്കുന്നു."
“നിന്നെ
കൊണ്ടുള്ള ഗുണങ്ങൾ കാരണം നാട് വല്ലാതെ പുരോഗമിച്ചിരിക്കുകയാണല്ലോ.” അത്രയും പറഞ്ഞ ലക്ഷ്‌മി ആ വിഷയം അവസാനിപ്പിച്ചു.
No comments:
Post a Comment