Monday 4 March 2019

അഗ്നിസർ പറഞ്ഞ കഥ


അഗ്നിസർ ക്ളാസിലേക്ക് കടന്നു വന്നത് ഞാഇപ്പോഴും ക്കുന്നു. മെലിഞ്ഞ ശരീര പ്രകൃതി. സൗമ്യതയോടെയുള്ള മുഖഭാവം. വർഷം 1998. തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ എന്റെ ആദ്യ എം.സി.എ അധ്യയന  മണിക്കൂർ. കമ്പ്യൂട്ടർ ഓർഗനൈസേഷൻ എന്നതാണ് വിഷയം. അഗ്നി സർ വരുന്നതിനു മുമ്പ് തന്നെ അദ്ദേഹത്തെ കുറിച്ച് ചില വിവരങ്ങൾ കിട്ടിയിരുന്നു. അമേരിക്കയിൽ യൂണിവേഴ്സിറ്റിയിൽ ക്ളാസെടുത്തിട്ടുള്ള ആളാണ്. അമേരിക്ക എന്ന് കേട്ടതോടെ ഞാൻ കാര്യമായി ശ്രദ്ധിക്കാമെന്ന് കരുതി തന്നെ ക്ലാസ്സിൽ ഇരുന്നു. എന്തെങ്കിലും പുതിയ അമേരിക്കൻ രീതികൾ ഉണ്ടാകും. ആകാംഷയാണ്. വിഷയം അവിടെയായാലും ഇവിടെയയായലും ഒന്ന് തന്നെ. എങ്കിലും എന്തെങ്കിലും പുതിയത് കിട്ടാതിരിക്കില്ല. അദ്ദേഹം ലെക്ചർ തുടങ്ങി. മുപ്പത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ ക്‌ളാസ് കഴിഞ്ഞു. ഇനിയും മുപ്പത് മിനിറ്റ് ബാക്കി. വളരെ ചെറിയ ശബ്‍ദത്തിലാണ് സംസാരം. ഞാൻ ചെവി ആനയെപ്പോലെ വട്ടംപിടിച്ചിരുന്നു. അതിനിടയിൽ ഒരാൾ ഒരു ചോദ്യം എറിഞ്ഞു.  അമേരിക്കയിലെ എന്തെങ്കിലും രസകരമായ അനുഭവങ്ങൾ; പ്രത്യേകിച്ച് ക്ലാസ് എടുക്കുന്നതുമായി ബന്ധപ്പെട്ടു പറയാമോയെന്നാണ് അയാളുടെ അഭ്യർത്ഥന. എന്തായാലും ആദ്യ ദിവസത്തെ അനുഭവം പറയാമെന്നു അഗ്നി സർ പറഞ്ഞു. ഞാൻ വീണ്ടും ചെവി കൂർപ്പിച്ചു പിടിച്ചു. മാസ്റ്റർ തുടർന്ന് പറഞ്ഞു  "പല പ്രായത്തിലുള്ളവർ അവിടെ എബിസി യൂണിവേഴ്സിറ്റിയിൽ എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്നു, ഇരുപത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു യുവതിയായ വിദ്യാർത്ഥി സ്വന്തം കുട്ടിയെ പിന്നിലൊരു ബാഗിൽ ഇരുത്തി  ക്ളാസിലേക്ക് കയറി വന്നു. മൂന്ന് വയസ്സുള്ള ഒരു കുട്ടിയെ ഇങ്ങനെ ക്‌ളാസ്സിലേക്ക് കൊണ്ട് വന്നതിലുള്ള ചട്ടലംഘനം അവരോടു സൂചിപ്പിക്കാൻ എന്താണ് പറയേണ്ടതെന്നറിയാതെ ഞാൻ കുഴങ്ങി. എന്ത് ചോദിക്കണമെന്നറിയാതെ പെട്ടന്ന് “വാട്ട് ഈസ് ദിസ്” എന്നായുവതിയോട് ഞാൻ ചോദിച്ചു. അവൾ മറുപടി പറഞ്ഞത് കുട്ടിയെ പിന്നിൽ അങ്ങനെ ഒരു സഞ്ചിയിൽ ഇരുത്തുന്നതാണ് അവൾക്ക് കൂടുതൽ സൗകര്യമെന്നാണ്. അതോടെ എന്റെ 'സാംസ്കാരിക ഞെട്ടൽ' തനിയെ കുറഞ്ഞു." ആദ്യ ദിവസം കഥ പറഞ്ഞത് കൊണ്ട് പിന്നെയും ഒരുപാട് കഥകൾ പറയുമെന്നാണ് ഞാൻ കരുതിയത്. പിന്നീട് എല്ലാ ദിവസവും ഒന്നും പൂജ്യവും ചേർന്നുള്ള ഇലക്ട്രോണിക് അക്ഷര കഥകൾ മാത്രമായിരുന്നു.

 

2 comments:

  1. പൂജ്യവു മൊന്നുമായെണ്ണിയതൊക്കെയും
    പൂജ്യമാവാതെയിരിക്കുവാൻ ജീവിതം!

    ReplyDelete

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...