Wednesday, 18 January 2017

ആന്ദ്രേ അഗാസി


നാലിലോ അഞ്ചിലോ പഠിക്കുമ്പോഴാകണം ടെന്നീസ് കാണാൻ തുടങ്ങിയത്. സ്വീഡന്റെ വിലാൻഡർ ഇന്ത്യയിൽ വന്നു ഡേവിസ് കപ്പിൽ രമേശ് കൃഷ്ണനുമായി മത്സരിക്കുന്ന കളികൾ ആയിരിക്കണം തുടക്കം. കളി ജയിക്കുന്നതിനും ഉപരിയായി വിലണ്ടറിൽ എന്തോ ഒരു പ്രത്യേകത ഉണ്ടെന്നു തോന്നിയിരുന്നു. ഒരു വർഷത്തിന് ശേഷം അയാൾ ലോക ഒന്നാം നമ്പർ പദവിയിൽ എത്തുന്നതും ശ്രദ്ധിച്ചു. അതിനിടയിൽ എപ്പോഴോ ആണ് അന്നത്തെ സൂപ്പർ താരം ഇവാൻ ലെൻഡൽ - ആന്ദ്രേ അഗാസി മത്സരം ടീവിയിൽ കാണുന്നത്. വർഷം 1987 നും - 1989 നും ഇടയിൽ ആയിരിക്കണം. അഞ്ചു സെറ്റ് നീണ്ടു നിന്ന മത്സരത്തിൽ ഇവാൻ ലെൻഡിൽ കോർട്ടിന്റെ രണ്ടു വശത്തേക്കും ഓടി തളരുന്നത് ഞാൻ വീക്ഷിച്ചു. സ്വർണ്ണമുടി നീട്ടി വളർത്തിയ, എന്തോ ഒരു കുസൃതി ഒളിപ്പിച്ചു വെച്ചിട്ടുള്ള മുഖം എന്റെ തലക്കുള്ളിൽ കളിയോടുള്ള ആരാധന വർദ്ധിപ്പിച്ചു. ടൂര്ണമെന്റുകൾ ജയിക്കാത്ത സബാറ്റിനിയോടുള്ള ഇഷ്ടം അവർ അര്ജന്റീനകാരിയാണ് എന്നത് മാത്രമായിരുന്നു. അത് മറഡോണയോടുള്ള ഇഷ്ടം. അഗാസി എല്ലാ കളിയും ജയിക്കുന്നതു ചിന്തിച്ചു കൊണ്ടാണ് ആ കാലത്തു ടെന്നിസിനെ ഇഷ്ടപ്പെട്ടത്. ഒരുപാട് കാലം ടെന്നീസ് രംഗത്ത് സജീവമായിരുന്ന അദ്ദേഹം പവർ സെർവിനെ ആശ്രയിച്ചല്ല കളിച്ചിരുന്നത്. ബേസ് ലൈനിൽ നിന്ന് കളിക്കുക എന്നതാണ് അയാളുടെ ശൈലി. അതുകൊണ്ടു തന്നെ പവർ സെർവ് കളിച്ചിരുന്ന സാംപ്രസിനെ തോൽപ്പിക്കുക ദുഷ്ക്കരമായിരുന്നു. അഗാസിയോടുള്ള ഇഷ്ടം മൂത്ത് സ്വന്തം ബാഡ്മിന്റൺ ബാറ്റ് ഉപയോഗിച്ചു ടെന്നീസ് കളിക്കുന്നതായായി ഭാവിച്ചു, സ്വയം അഗാസിയായി ഭാവിച്ചു എല്ലാ കളിയും അഗാസി  ജയിക്കുന്നതായി ഞാൻ ഭാവനയിൽ കാണാറുണ്ട്. ആ കാലഘട്ടത്തിലെ ഒരു പ്രാന്ത്…!!!

No comments:

Post a Comment

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...