Saturday 28 January 2017

കലാഭവൻ സലിം


2015 നവംബർ - എന്റെ ആദ്യ പുസ്തകത്തിന്റെ ഒരു കോപ്പി സമ്മാനിക്കുന്നതിന് വേണ്ടി സലിംക്കയെ കാണാൻ പോയി. ഒരു ചെറിയ കൂടിക്കാഴ്ച. 
കലാഭവൻ സലിം (സലിം പറവട്ടാനി). ജയറാം പോയതിനു ശേഷം കലഭവനെ ഒന്നര വർഷം നയിച്ചു. ഓർമ്മ ശരിയാണെങ്കിൽ 1990-1991 വർഷങ്ങളിൽ. പിന്നീട് തൃശ്ശൂർ കേന്ദ്രമാക്കി മിമിക്സ് ട്രൂപ്  പ്രവർത്തനം. ഏഴോ എട്ടോ തവണ മാത്രമാണ് അദ്ദേഹത്തിന്റെ കൂടെ ഞാൻ സ്റ്റേജിൽ കളിച്ചിട്ടുള്ളത്. അദ്ദേഹം തനിക്കു അവസരം തന്നിട്ടുണ്ട് എന്നതാണ് കൂടുതൽ ശരി. ഒരു പക്ഷെ സലിംക്ക 35 വർഷത്തിനുള്ളിൽ 5000-ത്തിൽ അതികം സ്റ്റേജ് കളിച്ചിട്ടുണ്ടാകണം....എന്റെ ഊഹമാണ്. 
ഏതായലും അദ്ദേഹത്തെ തേടി ഞാൻ ഇറങ്ങി.... ആദ്യം പറവട്ടാനി സെന്റര്... രണ്ടു കടകളിൽ ചോദിച്ചു... പിന്നെ കാളത്തോട് പള്ളിയിൽ... അവിടെ നിന്നും മണ്ണുത്തി കഴിഞ്ഞു, മുല്ലക്കര സെന്ററിൽ... അവിടെ പള്ളിയിൽ... ഒരു റഫീക്ക്... സലിമിന്റെ സഹോദരൻ ഷാജഹാന്റെ ഫോണ്‍ നമ്പർ  തന്നു... 2 തവണ വിളിച്ചു നോക്കി.... ഔട്ട്‌ ഓഫ് റീച് ....ഇനി എന്ത് ചെയ്യും....വീട് കണ്ടുപിടിക്കണോ തിരിച്ചു പോകണമോ....ചിന്തയിൽ മുഴുകി....ഒന്ന് കൂടി വിളിച്ചു....സലിംക്ക ഫോണ്‍ എടുത്തു... വെള്ളയാണി കാർഷിക കോളേജ് ഗേറ്റിൽ കാണാം എന്ന് പറഞ്ഞു. അവിടെയെത്തി, കാറിൽ നിന്നിറങ്ങി... അദ്ദേഹം ആഴത്തിൽ തന്റെ മുഖത്തേക്ക് നോക്കി...പക്ഷേ  മനസിലായില്ല. 

"ഞാൻ പറഞ്ഞു 14 വർഷം മുമ്പ് നമ്മൾ ചില സ്റ്റേജുകളിൽ ഒരുമിച്ചു കളിച്ചിട്ടുണ്ട്.... എന്റെ വീട് മുണ്ടൂർ .." 

"എനിക്ക് സാധാരണ മറവി സംഭവിക്കാറില്ല ...ഇത് എനിക്ക് പിടി കിട്ടുന്നില്ല ..." സലിംക്ക വിഷമത്തോടെ പറഞ്ഞു.  

"പേടിക്കേണ്ട ...എന്റെ രൂപം വല്ലാതെ മാറിയിട്ടുണ്ട്...ഒപ്പം പഠിച്ചവരും തിരിച്ചറിയാറില്ല....."
 
"എന്നാലും..." സലിംക്ക വിഷമത്തിൽ തന്നെ തുടർന്നു.  

ഞാൻ സ്റ്റേജിൽ ചെയ്യാറുള്ള ചില പ്രത്യേക പരിപാടികൾ പറഞ്ഞു.... ഉടനെ സലിംക്ക ചിരി തുടങ്ങി. 

"ആഹ....ആഹ....എന്താ ഈ കാണുന്നത്..?" 

സമയം അതികം പാഴാക്കാതെ ...ഞാൻ എന്റെ പുസ്തകം അദ്ദേഹത്തിന് സമ്മാനിച്ചു ..."എന്റെ ഗുരു ദക്ഷിണയാണ്...."

പുസ്തകം വാങ്ങിക്കുമ്പോൾ..അദ്ദേഹം വീണ്ടും എന്റെ മുഖത്തേക്ക് നോക്കി ഇത്തവണ ഒരു ട്രാന്സിൽ ആണെന്ന് തോന്നിക്കും വിധം സലിംക്ക  പരിസരം മറന്നു... ഞാൻ എന്താ ഈ കാണുന്നത്....ഇത് നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ..."  

ഞാൻ പുഞ്ചിരിച്ചു.... 

"അല്ല.... എനിക്ക് ഇത് ആദ്യ അനുഭവം ആണ്....ഇത് എല്ലാവർക്കും ചെയ്യാൻ കഴിയില്ല ..." സലിംക്ക ആഹ്ലാദത്തോടെ പറഞ്ഞു.  

ഞാൻ വീണ്ടും പുഞ്ചിരിച്ചു ... 

"എഴുതാൻ പലർക്കും പറ്റും... ലിറ്ററേച്ചറിനെ കുറിച്ചല്ല ഞാൻ പറയുന്നത്.... നിങ്ങളുടെ കണ്ണുകൾ....എന്റെ ആദ്യ അനുഭവം ആണ് ...നിങ്ങളുടെ കണ്ണുകൾ ആണ് നിങ്ങളെ ഇവിടെ എത്തിച്ചത് ....എന്താ കാഴ്ചകൾ അല്ലേ ....പ്രകൃതി എന്തൊരു അത്ഭുദം അല്ലേ? നിങ്ങൾ ശരിക്കും ഒരു സ്വതന്ത്രനായ മനുഷ്യൻ ആയിരിക്കണം?"

No comments:

Post a Comment

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...