ഇത് എന്റെ അവസാന ജന്മം. പൂർവികർ സഞ്ചരിച്ച വഴിയിലൂടെ ഒരു യാത്ര. ഈ യാത്ര ഒരു പാട് വൈകി പോയി. ഏതോ പൂർവജന്മ ബന്ധം കൊണ്ട് ബന്ധിച്ചപോലെ, ഇന്ന് കാലത്ത് ഞാൻ കിരാലൂർ മാട്മ്പിന്റെ മന ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. കാറ് മനയുടെ പുറത്തു പാർക്ക് ചെയ്തു. പതുക്കെ മനയുടെ കളപുര വാതിൽ ലക്ഷ്യമാക്കി നടന്നു. എന്റെ വേഷം ഒരു കാവി മുണ്ട്. ഒരു ആഷ് ഷർട്ട്. മനയുടെ പടിവാതിലിൽ തറയിൽ തൊട്ടു നമസ്കരിച്ചു. ഞാൻ വലത്ത് കാൽ അകത്തേക്ക് വെച്ചു. മുറ്റത്ത് മുട്ടി മുട്ടി നടന്നു സല്ലപിച്ചു കൊണ്ടിരുന്ന ഒരു പാട് പക്ഷികൾ ഒരേ സമയം ആകാശത്തേക്ക് പറന്നുയുർന്നു. സിനിമ തീയറ്റർ ആയിരുന്നെങ്കിൽ ഡോൾബി ശബ്ദത്തിൽ പക്ഷികളുടെ ചിറകടി കേൾക്കാമായിരുന്നു. രാജാവിനെ പോലെ ഇരുന്നു പത്രം വായിച്ചുകൊണ്ടിരുന്ന മാടമ്പ് സൌമ്യതയോടെ പതുക്കെ തല ഉയർത്തി നോക്കി.
ഞാൻ പതുക്കെ
നടന്നടുത്തു. എന്റെ കയ്യിൽ കരുതിയ പുസ്തകം കൊടുത്തു പറഞ്ഞു.
"ഇത് തരാൻ
വന്നതാ... ഞാൻ ആദ്യമായി എഴുതിയ നോവലാ."
ഭയത്തോടെ മാറി
നിന്ന് ആനയെ കാണുന്ന കൌതുകത്തോടെ ഞാൻ അദ്ദേഹത്തെ നോക്കി നിന്നു.
"ഇവിടെ
കയറി ഇരിക്കാം...."
ഞാൻ പതുക്കെ ഒരു
കൊച്ചു കുട്ടിയെ പോലെ അവിടെ കയറി ഇരുന്നു. പിന്നെ ഒരു 20 മിനിറ്റ് സമയം, മാടമ്പിൻ മനയിൽ.
ഞങ്ങൾ പല വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. ഒരു കാര്യം ഉറപ്പാണ്. എന്റെ പൂർവീകരുടെ
എന്തോ ഒരു തരം ഊര്ജം അവിടെയുണ്ട്. അത് വീണ്ടും എന്നെ അങ്ങോട്ട് ക്ഷണിക്കുന്നുണ്ട്.
മാടമ്പ് എന്നെ ക്ഷണിച്ചു.
"ഇടക്ക്
ഇടക്ക് ഇവിടെ വരാം." ഞാൻ പറഞ്ഞു "വരാൻ വൈകി… "
No comments:
Post a Comment