Saturday 28 January 2017

ചെങ്കൊടി ജോൺ


ശനിയാഴ്ച നാട്ടിൽ ചെന്നപ്പോൾ, 70 വയസിൽ മീതെയുള്ള ഒരു വ്യക്തിയുമായി ഞാൻ ഒരു മണിക്കൂർ സംസാരിച്ചിരിന്നു. കൂടുതലും മണ്ണിനെ കുറിച്ചും കൃഷിയെ കുറിച്ചുമായിരുന്നു. എന്റെ ആദ്യ നോവലിലെ ചെങ്കൊടി ജോൺ എന്റെ മുന്നിൽ വന്നിരിക്കുന്നു. സത്യത്തിൽ ഇങ്ങനെ ഒരു വ്യക്തി എന്റെ വീടിന്റെ അടുത്ത് ജീവിച്ചിരിപ്പുണ്ട് എന്നത് രസകരമായി തോന്നി. ഇദ്ദേഹത്തെ മനസ്സിൽ കണ്ടല്ല ഞാൻ എഴുതിയത്. ഡാമിൽ നിന്നും വെള്ളം കൃഷിഭൂമിയിൽ എത്തുമ്പോൾ അതിൽ വിഷം എങ്ങനെ കലരുന്നു എന്ന് അദ്ദേഹം എനിക്ക് മനസിലാക്കി തന്നു. നൂറു ശതമാനം ജൈവകൃഷി ഇന്ന് സാധ്യമല്ലെന്നും , മണ്ണിന്റെ പി. എഛ് വാല്യൂ കുറഞ്ഞത് എങ്ങിനെയെന്നും, മണ്ണിനടിയിലൂടെ വെള്ളത്തിന്റെ സഞ്ചാരത്തിന്റെ കുറിച്ചും സംസാരിച്ചു. ഞാൻ ആദ്യമായി ചെങ്കൊടി ജോണിനെ നേരിൽ കണ്ടു....അദ്ദേഹത്തിനെ അറിവിനെ മുണ്ടൂർ പ്രദേശത്തുള്ള വ്യക്തികൾ ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് മനസ്സിൽ അടക്കം പറഞ്ഞു അവിടെ നിന്ന് വിട പറഞ്ഞു. ഒരു പക്ഷേ കേരളത്തിലെ എല്ലാ പഞ്ചായത്തിലും കാണും ഇങ്ങനെ ഒരാളെങ്കിലും...ഏറ്റവും കുറഞ്ഞത് ജില്ലയിൽ ഒരാളെങ്കിലും ഉണ്ടാകാം...ഉണ്ടായിരുന്നെങ്കിൽ...!!! എന്റെ ഭാഷയിൽ ഇദ്ദേഹമാണ് "അൾട്രാ മോഡേൺ". ഇന്നലെ കിട്ടിയ വാക്കാണ്..

1 comment:

  1. മൂത്തൊരുടെ വാക്കും മുതു നെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും, ല്ല്യേ ? പക്ഷെ നമുക്ക് നമ്മുടേതായ യുക്തിയും, പിന്നെ ഈ "അൾട്രാ മോഡേൺ" ആണെന്ന ധാരണയും ഉള്ളപ്പോൾ അവരെയൊന്നും ആരും ശ്രദ്ദിക്കില്ല.... എത്രയോ അറിവുള്ള മനുഷ്യർ നമുക്ക് ചുറ്റും, അല്ലേ ചേട്ടായി ???

    ReplyDelete

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...