Monday, 17 September 2018

സുഹൃത്തിന്റെ മകൻ

സി. പി. ബാബു നീതിമാനാണ്. തഹദിൽദാറായി ജോലിയിൽ നിന്ന്  വിരമിച്ചു. ജോലിചെയ്യുന്ന കാലത്ത് സൽപ്പേര് സമ്പാദിച്ചു. പക്ഷേ വിരമിക്കുന്നതിനു രണ്ട് മാസം മുമ്പാണ് ഉദ്യോഗ കയറ്റം   കിട്ടിയത്. തനിക്ക് ഭാഗ്യം കുറവാണെന്ന് ബാബു ദിവസവും ചിന്തിക്കാറുണ്ട്.  കൂടുതൽ കാലം തഹദിൽദാറായി ജോലി ചെയ്തിരുന്നെങ്കിൽ…’ തന്റെ സൽപ്പേര് നിലനിർത്താവേണ്ടി മനഃപൂവം എന്തെങ്കിലും ചെയ്യുന്നുവെന്ന് പറയാകഴിയില്ല. പക്ഷേ അയാളുടെ എല്ലാ പ്രവത്തനത്തിലും നീതിയുടെയും കരുണയുടെയും യുക്തിസഹജമായ നിലപാടുകകാണാം. ഭാര്യ ദേവകിയും അതിനെ പിന്തുണച്ചു മുന്നോട്ട് പോകുന്നു. മൂന്ന് ആൺമക്ക. ഒരുവൻ ദിനേശ് ബാബു. പഞ്ചായത്ത് പ്രസിഡന്റാണ്.  നീതിയുടെ ഉറവിടം. പക്ഷേ കരുണ കുറവാണെന്നു നാട്ടുകാർ പറയുന്നു. രണ്ടാമത്തവൻ അഗ്രികൾച്ചർ പഠനം കഴിഞ്ഞു ജോലി തേടുന്നു. ഗവൺമെൻറ് ജോലിയിൽ തന്നെ കയറണമെന്നത് വിനുവിന്റെ ലക്‌ഷ്യം. വിനുവിനെ കുറിച്ച് നാട്ടുകാർക്ക് വലിയ മതിപ്പില്ല. സാമൂഹിക പ്രവർത്തനങ്ങളിൽ അവന്റെ ശ്രദ്ധ കുറവാണ്. മൂന്നാമത്തവൻ വൈകി വന്ന കുട്ടിയാണ്. സ്‌കൂൾ പഠനം പൂർത്തിയാക്കുന്നു 
 
ബാബുവിന്റെ സുഹൃത്താണ്  ഗോപൻ. രാഷ്ട്രീയം തലയ്ക്കു പിടിച്ചു കുടുംബ ജീവിതം തുലച്ചവനെന്ന പേര് ഗോപൻ സമ്പാദിച്ചിരുന്നു. രാഷ്ട്രീയത്തിൽ ഒന്നുമാകാൻ കഴിയാതെ ഇപ്പോഴും നിരങ്ങി നീങ്ങുന്നു. രണ്ടു പേരും കൂടിയാൽ തങ്ങളുടെ നിർഭാഗ്യ കഥകൾ പറഞ്ഞു തുടങ്ങും. എല്ലാ കളിയും കളിച്ചു നോക്കി. ഷെയർ മാർക്കറ്റിലും രണ്ടു വർഷം കളിച്ചു. എല്ലാ കളിക്കാരുടെയും, വിരമിച്ച കളിക്കാരുടേയും അവസാനത്തെ കളിസ്ഥലമാണ് ഷെയർ മാർക്കറ്റ്. നഷ്ടങ്ങളുടെ കണക്ക് പുസ്തകം വലുതായെന്നുള്ള കഥകൾ സംസാരിക്കാൻ മാത്രമുള്ള ജീവിതങ്ങൾ. ദേശത്തെ പഞ്ചായത്തു കിണറിൽ ചാരിനിന്നാൽ സംസാരം സ്വിച്ച് ഇട്ട പോലെ ഇരുവരും തുടങ്ങും.  
 
"ഗോപൻ നമ്മുടെ പേരാണ് കുഴപ്പം." ബാബു തുടർന്നു.  

"ഈ പഞ്ചായത്തിൽ തന്നെ ആകെ മൊത്തം 213 പേർക്ക് ബാബുവെന്ന പേരുണ്ട്. പിന്നെങ്ങെനെ ശരിയാവാനാ?"  

"ബാബ്ബേട്ടൻ വിഷമിക്കാതെ എന്റെ പേരുള്ള അഞ്ചോ ആറോ പേരുണ്ട്. ഗോപനെന്ന പേരിനു പകരം ടാറ്റയെന്നോ ബിർളയെന്നോ പേരിട്ടിരുന്നെങ്കിൽ എല്ലാ പ്രശ്നങ്ങളും തീർന്നേനെ." ഗോപനും അയാളോട് ചേർന്നു. 

എന്നാലും ബാബ്ബേട്ടൻറെ മൂത്തോൻ ഒരു എം..എ ആകാനുള്ള ലക്ഷണമൊക്കെ കാണുന്നുണ്ട്. മിടുക്കനാണ്. എനിക്ക് ഈ പ്രയായി... ഒരു പഞ്ചായത്ത് പ്രസിഡന്റ് ആവാൻ പറ്റിയില്ല. ബാബ്ബേട്ടന്റെ മോൻ കലക്കും.” 

ഹ്മ്മ് 

രണ്ടാമത്തോൻ പെരുമാറ്റം...” പെട്ടന്ന് ബാബു ഗോപനെ നോക്കി. ബാബുവിന്റെ നോട്ടത്തിൽ ഗോപൻ പറയാൻ ഉദ്ദേശിച്ച വാക്കുകൾ മാറ്റി 

അവനെ കുറിച്ച് ഞങ്ങൾക്കൊന്നും വലിയ പിടിപാടില്ല. എന്താ അവന്റെ ഇപ്പോഴൊത്തെ ഏർപ്പാട്?” 

അവൻ പരീക്ഷകൾ എഴുതി നടക്കുന്നു. ആദ്യം വല്ല ജോലിയിലും കയറട്ടെ.” ബാബു നെടുവീർപ്പിട്ടു. 

എനിക്കുള്ള മൂന്നിനേയും പറഞ്ഞിട്ട് കാര്യല്ല...ന്റെ ജീവിതം പാഴായതാ...ഗോപന്റെ വാക്കുകളിൽ വേദന നിഴലിച്ചു.
                                       ***************
അന്ന് രാത്രി പതിനൊന്നരയായി കാണണം. ഗോപൻ ബാബുവിനെ ഫോണിൽ വിളിച്ചു. 

എന്താത്ര വൈകീട്ട് രാത്രീയിൽ?” ബാബു ഗോപനോട് ചോദിച്ചു. 

ബാബ്ബേട്ട രണ്ടാമത്തോൻ വീട്ടിലുണ്ടോ?” ഗോപന്റെ ശബ്ദം ഉച്ചത്തിലായിരുന്നു. ഗോപൻ വളരെ സന്തോഷത്തിലാണ് വിളിക്കുന്നത് ശബ്‍ദം കേട്ടാലറിയാം.  
 
എന്താ ഗോപൻഎന്താ ചിരിക്കുന്നത്?” കാര്യം മനസിലാവാതെ ബാബു ചോദിച്ചു. ദേവകിയും ശബ്ദം കേട്ട് എഴുന്നേറ്റു. 
 
ബാബ്ബേട്ടൻ പറയ് രണ്ടാമത്തോൻ എവിട്യ?” 

അവൻ കിടന്നുറങ്ങുകയാണ്.” 

ബാബ്ബേട്ടൻ എന്താ ഈ പറയണേ? ബാബ്ബേട്ടന്റെ മോൻ പാടത്തെ കിണറ്റിൽ വീണുന്നാ പറയണേഗോപൻ തീർത്തു പറഞ്ഞു.  

ഇല്ലെടോഅവൻ ഇവിടെ കിടന്നുറങ്ങുന്നുണ്ട് 

ഗോപൻ ചിരിയടക്കാൻ കഴിഞ്ഞില്ല. പിള്ളേര് പുറത്തു വെച്ച് ഒന്ന് കൂടിയിതാ അവര് പിള്ളേരെ പോലീസ് പൊക്കാൻ നോക്കിയതാ. പോലീസ് അവരെ ഒന്ന് പേടിപ്പിച്ചിട്ടേയുള്ളൂ... ബാബ്ബേട്ടൻ പേടിക്കേണ്ട. എന്റെ മോനും ഉണ്ടായിരുന്നു. അവൻ വീട്ടിൽ ഇതുവരെ കയറിയിട്ടില്ല. ബാബ്ബേട്ടന്റെ മോൻ ഓട്ടത്തിനിടയിൽ കിണറ്റിൽ വീണുന്നു രണ്ടുപേര് പറഞ്ഞു. അത് പറയാൻ വിളിച്ചതാ...ഗോപന് ചിരിയടക്കാൻ കഴിഞ്ഞില്ല. ഗോപൻ തമാശയായി തന്നെ പറഞ്ഞു.
 എന്നോട് ദേഷ്യം തോന്നേണ്ട ബാബ്ബേട്ടൻ ഒന്ന് പോയി റൂമിൽ നോക്ക്.”  

"അവൻ നേരത്തെ ഉറങ്ങാൻ പോയത് ഞാൻ കണ്ടതാടോ... 

ഗോപൻ വീണ്ടും ചിരി തുടർന്നു. "അതൊക്കെ ശര്യാന്നെ ബാബ്ബേട്ടൻ ഇപ്പോഴൊന്നു റൂമിൽ പോയി നോക്ക്; അപ്പൊ മനസിലാവും" 

ഫോണിലെ ഉച്ചത്തിലുള്ള സംഭാഷണം അടുത്തിരുന്ന് കേട്ടുകൊണ്ടിരുന്ന ദേവകി റൂമിൽ പോയി നോക്കി. വിനു കൂർക്കം വലിച്ചുറങ്ങുന്നതു ദേവകി കണ്ടു. ഒന്നുകൂടി അടുത്തുപോയി നോക്കി. പുതപ്പെടുത്തു വിനു തന്നെയാണെന്നു ഉറപ്പു വരുത്തി. ദേവകി ഓടിച്ചെന്നു ബാബുവിനോട് കാര്യം പറഞ്ഞു. 

"എടോ ഗോപാ ഞാൻ പറഞ്ഞില്ലേ; എന്റെ മോൻ കിണറ്റിലും കുളത്തിലൊന്നുമല്ല... അവൻ ഇവിടെ സുഖായി ഉറങ്ങുന്നു." 

ഗോപന്റെ ചിരി നിന്നു. ഫോൺ താഴെ വെച്ചു. 
"ഈ പഞ്ചായത്തിൽ ഇരുന്നൂറ്റി പതിമൂന്ന് ബാബുമാരുണ്ട്. എന്നിട്ടും കിണറ്റിൽ വീണ ബാബ്ബേട്ടൻറെ മോനാന്നെന്നു കരുതി ഗോപന് എന്റെ ബാബ്ബേട്ടനെ തന്നെ വിളിക്കാൻ തോന്നിയല്ലോ. അവന്റെ ഒരു ചിരി. എന്തൊരു കൂട്ടുകാരൻ. മ്മ്‌ടെ മോൻ കിണറ്റിൽ വീഴാൻ കാത്തിരിക്കുകയാണോ?” ദേവകി ഉച്ചത്തിൽ ആത്മഗതം ചെയ്തു. “ഞാൻ പറയാറില്ലേ, എന്റെ പേര് തന്നെയാണ് പ്രശ്നം.” അതും പറഞ്ഞു ബാബു നെറ്റി ചുളിച്ചു, ചുണ്ടു ചുളിച്ചു, ഉറക്കത്തിലേക്കു നടന്നു.

No comments:

Post a Comment