Tuesday, 18 September 2018

കൺസൾട്ടൻറ്


ആന്റണി: "നീ കുറെ കാലായീലോ കൺസട്ടൻറ് എന്ന് പറയാൻ തുടങ്ങീട്ട്. ഞങ്ങൾ പ്രായമായവർക്കു ഈ ഐ.റ്റി വാക്കുകൾ ഒന്നും മനസിലാവില്ല."  

വെങ്കി: "ചേട്ടാ ഇത് ഐ.റ്റി  വരുന്നതിനു മുമ്പുള്ള വാക്കാണ്. ചേട്ടന് ഐ.റ്റിക്കാരോട് വല്ല വിരോധമുണ്ടോ?"  

ആന്റണി: "എന്നാലും പച്ച മലയാളത്തിൽ നിനക്ക് പറഞ്ഞു തന്നുകൂടെ .."
വെങ്കി: "ചേട്ടന് മനസിലാവണ ഭാഷ എന്ന് പറയുമ്പോൾ ?"  

ആന്റണി: "മലയാളം. 

വെങ്കി:“പിടികിട്ടി. ചേട്ടാ, ചേട്ടൻ പള്ളിയിൽ കുമ്പസാരിക്കുമ്പോൾ പള്ളിയിലെ അച്ചൻ എന്താണ് ചെയ്യാ?”  

ആന്റണി: “കേട്ടിരിക്കും...”  

വെങ്കി: “അതെ അത് തന്നെ. ഞങ്ങളുടെ അടുത്ത് പ്രശ്നമായി വരുന്നവരെ ഞങ്ങൾ കേട്ടിരിക്കും.”  

ആന്റണി: “അതിനോ ഇത്ര ശമ്പളം?”  

വെങ്കി: “ചേട്ടോ കുറ്റങ്ങൾ കേട്ടാൽ പിന്നെ പള്ളിയിലെ അച്ചൻ എന്ത് ചെയ്യും?” 

ആന്റണി: “മനുഷ്യരായാൽ തെറ്റ് പറ്റും... രണ്ടു പ്രാർത്ഥന ചൊല്ലി ഞങ്ങളോട് പരിഹാരം ചെയ്യാൻ പറയും.”  

വെങ്കി:  ഞങ്ങളും അത് ചെയ്യും. എന്റെ അന്തോണി ചേട്ടാ, തെറ്റുകൾ കൂടിയാൽ ചിലവുകളും കൂടും പ്രാർത്ഥനയും കൂട്ടേണ്ട വരും. 

ആന്റണി: “എന്നാലും നിങ്ങൾ എല്ലാവരോടും ഒരേ കാര്യം തന്നെയല്ലേ പറയുന്നത്.”  

വെങ്കി: “അല്ല. അത് ഞങ്ങളുടെ ട്രേഡ് സീക്രട്ട്‌ ആണ്. പുറത്തു പറയില്ല. രോഗിക്കനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകും.” 

ആന്റണി: “അപ്പൊ നിന്റെ ജോലി, പള്ളിയിലെ അച്ചന്റെ കുമ്പസാരം കേൾക്കുന്ന പോലെയാണ്. അങ്ങനെ മനുഷ്യന് മനസിലാവണ ഭാഷയിൽ പറയ് 

വെങ്കി: “ജ്യോതിഷിയുടെ അടുത്ത് പോകുന്ന പോലെയും.” 

ആന്റണി : “നീ  ഏതെങ്കിലും ഒന്ന് പറയൂ;ജ്യോതിഷിയോ,പാതിരിയോ?” 

വെങ്കി:  “പ്രശ്നങ്ങൾ കേൾക്കുക പ്രശ്ന പരിഹാരം നൽകുക.” 

ആന്റണി: “പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലോ?” 

വെങ്കി: “രണ്ടു വർഷത്തിനുള്ളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും എന്ന് പറയുക.” 

ആന്റണി: “നല്ലതൊന്നും പറഞ്ഞൂടെ?” 

വെങ്കി:  ഞങ്ങൾ പറയുന്നതെല്ലാം നല്ലതിനാണ്.” 

ആന്റണി:നിങ്ങൾക്ക് ഉദ്യോഗ കയറ്റം ഉണ്ടാകുമ്പോൾ എന്ത് പേരാണ് വിളിക്കുക? അപ്പോഴും ഇതേ പേര് തന്നെയാണോ?”  

വെങ്കി: “അല്ല. ജൂനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ്,സീനിയർ കൺസൾട്ടന്റ്.... പിന്നെ പേരില്ല.”  

ആന്റണി:ഹ്മ്മ് മനസിലായി.. വികാരി , ബിഷപ്പ് ,കർദിനാൾ പിന്നെ പോപ്പ്... അങ്ങനെയല്ലേ?”  

വെങ്കി: “ഒരു ചെറിയ വ്യതാസം; ഞങ്ങൾ കൺസൾറ്റൻസിനു പോപ്പ് പദവിയില്ല... മണിക്കൂറിനാണ് ശമ്പളം. എത്ര മണിക്കൂർ കുമ്പാസാരിപ്പിച്ചു എന്നത് ഒരു മാനദണ്ഡം. പിന്നെ ബിഷപ്പ് കൺസൾട്ടന്റിന് വികാരി കൺസൾട്ടന്റിനേക്കാൾ ശമ്പളം കൂടുതലാണ്... 

ആന്റണി:അത് ശരിയാ; വലിയ വലിയ പാപങ്ങൾ കേൾക്കുന്നവർക്കും പ്രശ്ന പരിഹാരങ്ങൾ നല്കുന്നവർക്കും കൂടുതൽ ശമ്പളം... മനസിലായി, മനസിലായി.  ഇപ്പൊ നിന്റെ ജോലി ശരിക്കും മനസിലായി 

വെങ്കി: “പാപങ്ങളല്ല... ജോലികൾ... ഒരു ഉദാഹരണം പറഞ്ഞതാണ് ആന്റേട്ടൻ മറക്കരുത്.”

2 comments:

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...