Tuesday 18 September 2018

പാൽ തിയറി ക്ലാസ്


രേവതി പാലിൽ വെള്ളം ചേർക്കുന്നുണ്ടോ... എന്താണാവോ പാൽ ഈയിടെയായി പിരിയുന്നുണ്ട്.” ബാബു ചേട്ടൻ സംശയം ഉയർത്തി 
അത് ചിലപ്പോ കാലാവസ്ഥയുടെയാവാം... കഴിഞ്ഞ ആഴ്ച എന്റെ വീട്ടിൽ വെച്ച പാലും പിരിഞ്ഞു.” ഗോപൻ മറുപടി പറഞ്ഞു.
എന്നാലും എനിക്കൊരു സംശയം... പാല് ശുദ്ധി നോക്കുന്ന കുന്ത്രാണ്ടം വാങ്ങിച്ചു വെക്കുന്നത് ബുദ്ധി.”
 രേവതി അത് ചെയ്യില്ല... കാലം കുറെയായില്ലേ അവള് വെക്കാൻ തുടങ്ങിയിട്ട്.” ബാബുവിന്റെ സംശയം ഗോപന് തോന്നിയില്ല 
ഒന്നും പറയാൻ പറ്റില്ല, എപ്പഴാ മനസ് മാറി തോന്നിവാസം ചെയ്യുക എന്ന് പറയാൻ കഴിയില്ലല്ലോ..” ബാബു താടിയിൽ ചൊറിഞ്ഞു 
വഴിയൊക്കെ എനിക്കറിയാം. പാൽ തുള്ളികൾ  നല്ല പോളീഷ് ചെയ്ത കുത്തനെയുള്ള പ്രതലത്തിൽ ഒഴിക്കുക.  നല്ല പാലാണെങ്കിൽ ഒഴുകാതെ അവിടെ നിൽക്കും. ഒഴുകിയാലും വളരെ പതുക്കെ ഒഴുകും. ഒഴുകുമ്പോൾ പാലിന്റെ അംശങ്ങൾ വരിയായി ഒഴുകുന്ന വഴിയിൽ കാണപ്പെടും. അതാണ് ശുദ്ധമായ പാൽ. വെള്ളം ചേർത്ത പാലാണെങ്കിൽ ഒരംശം പോലും കാണാതെ പെട്ടന്ന് ഒഴുകിപ്പോകും. നമ്മൾ പറയാറില്ലേ എല്ലാത്തിനും ഒരു അടിസ്ഥാനം വേണമെന്ന്... അതെന്നെ വിഷയം... അടിസ്ഥാനമില്ലങ്കിൽ വേഗം ഒഴുകും. വേഗത്തിൽ ഒഴുകുന്നതിനേക്കാൾ ഗുണത്തിൽ ഒഴുകണം.” സുഹൃത്ത് ഗോപൻ പാൽ തത്വം അവസാനിപ്പിച്ചു.

No comments:

Post a Comment

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...