Wednesday, 19 September 2018

പെണ്ണും ആണും


മുന്നിലെ പുസ്തകങ്ങൾ കാണുമ്പോൾ ഭാര്യ പറയുന്ന വാക്കുകൾ ഓർമ്മ വരും. ഓർമ്മ വരുന്നുവെന്ന് അവൾക്കും മനസ്സിലായെന്നു തോന്നുന്നു. അവൾ തുടങ്ങി കഴിഞ്ഞു. എല്ലാ ദിവസത്തെയും കഥയാണ്.  "ഈ പുസ്തകങ്ങൾ ഇങ്ങനെ വാരി വലിച്ചിടാതെ ഒതുക്കി വെച്ചൂടെ? ഇപ്പോൾ വായിക്കുന്ന പുസ്തകങ്ങൾ മാത്രം മുന്നിൽ വെച്ചാൽ പോരെ? 

അതിനുള്ള ഉത്തരം എപ്പോഴും ഞാൻ കൃത്യമായി കൊടുക്കാറുണ്ട്. ഇന്നും അതിൽ മാറ്റമില്ല 

"ഞങ്ങൾ എഴുത്തുകാരിങ്ങനെയാണ്. വാരി വലിച്ചു പുസ്തകങ്ങൾ മുന്നിൽ കാണണം. അതിൽ നിന്നും ഒരെണ്ണം തോന്നുമ്പോൾ എടുക്കും. അങ്ങനെയാണ്. ഏതാണ് എടുക്കുകയെന്ന് പറയാൻ കഴിയില്ല. നീയത് ഇപ്പൊ ഒതുക്കി വെക്കേണ്ട; എന്റെ ഒരു ഒഴുക്ക് പോകും."  

അച്ചടക്കം ഇല്ല്യാത്തതിനുള്ള ന്യായം പറയുന്നു. അത്ര തന്നെ. ഈ അടുത്തുള്ള അൽമാരില് വെച്ചാ എഴുതാനുള്ള കഴിവ് ഒരു സ്ഥലത്തേക്കും പോകില്ല. കുഴി മടിയൻ. എന്നും ചോറ് താഴെ കളയുന്നത് എഴുത്തുകാരനായത് കൊണ്ടാണോ?”  

ചോറ് എന്ന് പറയരുത്. രണ്ടു ചോറും വറ്റുകൾ. അത് താഴെ പോകാറുണ്ട്. ഞാൻ സമ്മതിച്ചു.”  

പയറു നുറുക്കുമ്പോൾ പയർ താഴെ പോകുന്നതോ?” ഭാര്യയുടെ വിസ്താരം തുടർന്നു 

അത് വേഗത്തിൽ നുറുക്കി തരുന്നത്കൊണ്ടല്ലേ? അപ്പോൾ കുഴി മടിയൻ എന്ന പ്രയോഗം ചേരില്ല. ഒരു പണിയും ചെയ്യാത്തവരാണ് മടിയന്മാർ.”  

വെള്ളം കുടിക്കുമ്പോൾ വെള്ളം താഴെ പോകുന്നതോ?”  

അതെന്റെ വായ ചെറുതായതുകൊണ്ടാണ്.” ഞാൻ അതിനു ശരിയുത്തരം പറഞ്ഞു 

ശ്രദ്ധയില്ല അത്രതന്നെ.  അത് എഴുത്തുകാരുടെ സൂക്കേടായി അവതരിപ്പിച്ച്  എന്റെ അടുത്ത്  അതുമിതും പറയേണ്ട.”  

മനുഷ്യനായാൽ തെറ്റ് പറ്റില്ലേ?”  

ചോറ് വറ്റുകൾ പുറത്തു പോകാതെ ഞാൻ എന്നും എത്ര വർഷായി വിളമ്പുന്നു. എന്റെ കയ്യിൽ നിന്നും താഴെ പോകുന്നില്ലല്ലോ?” ഭാര്യ പറഞ്ഞു 

ഇന്ന് നീ നോക്കിക്കോ. ഞാൻ ധ്യാനത്തിൽ ശ്രദ്ധിക്കുന്ന പോലെ; വളരെ പതുക്കെ ശ്രദ്ധിച്ചു ചോറ് പാത്രത്തിൽ നിറയ്ക്കും. ഒരു വറ്റും പുറത്തു പോകാതെ;. ഇന്ന് ഞാൻ വിജയിക്കും ഉറപ്പാണ്.”  

വിളമ്പു പാത്രത്തിൽ നിന്നും വളരെ സാവധാനത്തിൽ പ്ലേറ്റിലേക്കു ചോറ് വിളമ്പി. ഒരു വറ്റും പുറത്തു പോയില്ല. ഞാൻ സമാധാനിച്ചു 

"കണ്ടോ... കണ്ടോ ...." ചോറ് വറ്റുകൾ പുറത്തുപോകാതെ വിളമ്പുന്ന കാര്യത്തിൽ ഞാൻ വിജയിക്കുന്നതു ഭാര്യയെയും മക്കളെയും കാണിച്ചു കൊടുത്തു.

ഇതിനിടയിൽ മകൾ വന്ന് കയ്യിൽ ഒരു തട്ട് തന്നു. അങ്ങനെ ഇത്തവണയും ചോറ് വറ്റുകൾ പുറത്തു പോയി. ഭാര്യയും കുസൃതികാരി മകളും ചിരി തുടങ്ങി.  

"ഇതും ശ്രദ്ധയില്ലാത്തതുകൊണ്ടാണോ?" ഞാൻ ദേഷ്യത്തോടെ ചോദിച്ചു 

"അതെ. 

ഇത്രയും പറഞ്ഞു ഭാര്യ അടുക്കളയിലേക്ക് പോയി. ഊണ് മേശയിലിരുന്ന് തന്റെ കഴിവ് കേടിനെ സ്വയം ശപിച്ചു. പെട്ടന്ന് അടുക്കളയിൽ നിന്നും വലിയ ശബ്ദം കേട്ടു. നോക്കിയപ്പോൾ ഭാര്യ ഒരു കിണ്ണം ചോറ് താഴെ നിന്നും കോരുന്നത് ഞാൻ കണ്ടു. ഇടക്ക് ഞാൻ കാണുന്നുണ്ടോയെന്നു അവൾ ഇടക്കണ്ണിട്ടു നോക്കി. കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ ഇത് വരെ കാണാത്ത ഒരു ചിരി അവളുടെ മുഖത്ത് കണ്ടു. ഞാൻ നന്നായൊന്നു ചിരിച്ച് തലയാട്ടി. ഞാൻ കണ്ടില്ല. ഞാൻ ഒന്നും കണ്ടില്ല.” --- The end

No comments:

Post a Comment

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...